• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നാകാന്‍ ഇന്ത്യയ്ക്ക് കഴിയുമോ? വിദഗ്ധര്‍ പറയുന്നതിങ്ങനെ!!

  • By S Swetha

ദില്ലി: അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ലോകത്തെ മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷ. അതിന് വേണ്ടി വിദ്യാഭ്യാസത്തിലും മാനുഷിക നൈപുണ്യത്തിലും നിക്ഷേപം നടത്തണമെന്ന് മികച്ച ബിസിനസ്സ് സ്‌കൂളുകളുടെ തിങ്ക്-ടാങ്ക് പുറത്തിറക്കിയ ധവളപത്രം പറയുന്നു. രാജ്യത്തെ പ്രമുഖ ബി-സ്‌കൂളുകളുടെ തിങ്ക് ടാങ്ക് ശൃംഖലയായ MBAUniverse.com ഇന്ത്യന്‍ മാനേജ്‌മെന്റ് കോണ്‍ക്ലേവിന്റെ (ഐഎംസി) പത്താം പതിപ്പ് സംഘടിപ്പിക്കുകയും ചടങ്ങില്‍ ഒരു ധവളപത്രം പുറത്തിറക്കുകയും ചെയ്തു.

കൈയ്ക്ക് ഒടിവില്ലെന്ന് വ്യാജ റിപ്പോര്‍ട്ട് നല്‍കി: ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ

ഇതുപ്രകാരം 2000 നും 2006 നും ഇടയില്‍ 476 ബില്യണ്‍ ഡോളറില്‍ നിന്ന് 949 ബില്യണ്‍ ഡോളറാക്കി ജിഡിപി ഇരട്ടിയാക്കിയത് പോലെ ജിഡിപി ഉയര്‍ത്തണം. ഈ കാലയളവില്‍ മാനേജ്‌മെന്റ്, എഞ്ചിനീയറിംഗ് വിദ്യാഭ്യാസം എന്നിവയില്‍ ശക്തമായ മുന്നേറ്റം ഉണ്ടായി. തൊഴില്‍ നൈപുണ്യത്തിലേക്കും അവസരങ്ങളിലേക്കും നയിക്കാന്‍, ശക്തമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രം ഒരു യഥാര്‍ത്ഥ സേവന സമ്പദ്വ്യവസ്ഥയായി മാറാന്‍ ഇന്ത്യയെ സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊത്തം എന്റോള്‍മെന്റ് റേഷ്യോ (ജിഇആര്‍) ലക്ഷ്യം 2025 ഓടെ 35 ശതമാനവും 2035 ഓടെ 50 ശതമാനവും ആയി ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ്. എന്നാലും ഇത് ചൈനയുമായി മാത്രമാണ് പൊരുത്തപ്പെടുന്നത്. അപ്പോഴും യുഎസ ജിഇആറിന്റെ പകുതി പോലും വരുന്നില്ല. ജിഇആര്‍ വളര്‍ച്ച നിലനിര്‍ത്താന്‍ 2050 ഓടെ 950 ല്‍ നില്‍ക്കുന്ന സര്‍വ്വകലാശാലകളുടെ എണ്ണം 1200 ല്‍ കൂടുതലായി ഉയര്‍ത്തേണ്ടതുണ്ടെന്നും ധവളപത്രം പറയുന്നു. ''ബ്രിക്ക്, മോര്‍ട്ടാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റല്‍ ഹൈവേ നിര്‍മ്മിക്കണം. കാമ്പസ് പ്രോഗ്രാമുകള്‍ക്ക് പുറമേ ഓണ്‍ലൈന്‍, തുടര്‍ വിദ്യാഭ്യാസം എന്നിവയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

'2025 ല്‍ ഇന്ത്യയിലെ ജനസംഖ്യ 1.40 ബില്യണിലെത്തും, അതിന് കൂടുതല്‍ കോളേജുകള്‍, സര്‍വ്വകലാശാലകള്‍, ഫാക്കല്‍റ്റി, ഉയര്‍ന്ന എന്റോള്‍മെന്റ് അനുപാതം എന്നിവ ആവശ്യമാണ്. ധവളപത്രത്തിന്റെ രചയിതാക്കളിലൊരാളായ അമിത് അഗ്‌നിഹോത്രി പറയുന്നു. 2025 ഓടെ നിലവിലെ മൊത്ത എന്റോള്‍മെന്റ് അനുപാതം 25.8 ശതമാനമായി 35 ശതമാനമായി ഉയര്‍ത്താന്‍ കരട് ദേശീയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശിക്കുന്നു. മറ്റ് പ്രധാന ആവശ്യകതകള്‍ക്കൊപ്പം അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ ലക്ഷ്യം കൈവരിക്കുന്നതിന് ഇത് ഗണ്യമായ സംഭാവന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Can India be among top 3 economies? Experts say invest in education to improve skills
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X