കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനിൽ നടന്നത് ഇന്ത്യയിൽ നടക്കുമോ? ഹിന്ദുവല്ലാത്ത ഒരാൾ പ്രധാനമന്ത്രിയാകുമോയെന്ന് തരൂർ

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത് ഇന്ത്യക്കാരും വലിയ ആഘോഷമാക്കിയിരിക്കുകയാണ്. അതിനിടെ ഹിന്ദുവായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായത് ഇന്ത്യയ്ക്കും ചില പാഠങ്ങള്‍ നല്‍കുന്നതാണ് എന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പ്രതികരണം ചര്‍ച്ചയായിരിക്കുകയാണ്. ഹിന്ദു അല്ലാത്ത, സിഖോ ബുദ്ധമതവിശ്വാസിയോ ജൈനനോ ആയ ആര്‍ക്കെങ്കിലും ഇന്ത്യയില്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്താന്‍ സാധിക്കുമോ എന്നാണ് തരൂരിന്റെ ചോദ്യം.

ശശി തരൂരിന്റെ സമാനമായ ട്വീറ്റും നേരത്തെ ചര്‍ച്ചയായിരുന്നു. ബ്രിട്ടനിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കളില്‍ നിന്ന് ഋഷി സുനകിനെ പ്രധാനമന്ത്രിയാക്കിയതിലൂടെ ബ്രിട്ടന്‍ അപൂര്‍വ്വമായ ഒരു കാര്യമാണ് ചെയ്തിരിക്കുന്നത് എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ഋഷി സുനക് പ്രധാനമന്ത്രിയാകുന്നത് ആഘോഷിക്കുന്ന ഇന്ത്യക്കാര്‍ സ്വയം ചോദിക്കേണ്ട ചോദ്യം അത് പോലെ ഇവിടെ നടക്കുമോ എന്നാണ് എന്നും തരൂര്‍ ട്വീറ്റ് ചെയ്തു. പിന്നാലെ തരൂരിന് നേര്‍ക്ക് വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

ഋഷി സുനക്കിന്റെ ആരാണ് ആശിഷ് നെഹ്റ: 'കുംഭമേളക്കിടയില്‍ വെച്ച് കാണാതായ സഹോദരനോ?', വൈറലായി ചർച്ചകള്‍ഋഷി സുനക്കിന്റെ ആരാണ് ആശിഷ് നെഹ്റ: 'കുംഭമേളക്കിടയില്‍ വെച്ച് കാണാതായ സഹോദരനോ?', വൈറലായി ചർച്ചകള്‍

tharoor

ശശി തരൂരിന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് ഡോ. മന്‍മോഹന്‍ സിംഗ് സിഖ് ആണെന്നും അദ്ദേഹം 10 വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രി ആയ വ്യക്തി ആണെന്നുമാണ് ട്വീറ്റിന് ലഭിക്കുന്ന മറുപടികളിലൊന്ന്. മുസ്ലീം, സിഖ് മതസ്ഥര്‍ ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലും ഇരുന്നിട്ടുണ്ടെന്നും ട്വിറ്റേറിയന്‍സ് ചൂണ്ടിക്കാട്ടുന്നു. സിഖുകാരെ ഹിന്ദുക്കള്‍ തങ്ങളില്‍ നിന്നും വ്യത്യസ്തരായി കണക്കാക്കുന്നില്ലെന്നാണ് ഇത്തരം വാദങ്ങള്‍ക്ക് ശശി തരൂര്‍ എന്‍ഡിടിവി ചര്‍ച്ചയില്‍ മറുപടി നല്‍കിയത്.

എലിസബത്ത് രാജ്ഞിയേക്കാള്‍ സമ്പത്ത്, ആരാണ് ഋഷി സുനകിന്റെ അക്ഷത, അറിയേണ്ട കാര്യങ്ങള്‍എലിസബത്ത് രാജ്ഞിയേക്കാള്‍ സമ്പത്ത്, ആരാണ് ഋഷി സുനകിന്റെ അക്ഷത, അറിയേണ്ട കാര്യങ്ങള്‍

ഇസ്ലാം മതവിശ്വാസിയോ ക്രിസ്തുമത വിശ്വാസിയോ ആയ ഒരാളെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബിജെപി അംഗീകരിക്കുമെന്ന് തോന്നുന്നുണ്ടോ എന്നും തരൂര്‍ ചോദിച്ചു. ഹിന്ദുത്വയെ ഹൈന്ദവ ദേശീയവാദമായി ഉയര്‍ത്തിപ്പിടിക്കുന്ന ബിജെപിക്ക് രാജ്യത്ത് ഒരു മുസ്ലീം എംപി പോലുമില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ക്രിസ്ത്യാനിയും ഇറ്റലിക്കാരിയുമായ സോണിയാ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്ന സാഹചര്യം വന്നപ്പോഴുണ്ടായ കോലാഹലങ്ങള്‍ തരൂര്‍ ഓര്‍മ്മപ്പെടുത്തി. ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് സോണിയാ പ്രധാനമന്ത്രിയായാല്‍ തല മൊട്ടയടിക്കും എന്നാണ് പ്രഖ്യാപിച്ചത് എന്നും തരൂര്‍ പറഞ്ഞു.

English summary
Can India have a non-hindu as Prime minister like Britain chose a man from minority, asks Tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X