കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയും രജനീകാന്തും ഒരുമിച്ച് പോസ്റ്ററില്‍

Google Oneindia Malayalam News

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ ആള്‍ക്കൂട്ടത്തെ വോട്ടാക്കിമാറ്റാന്‍ ബി ജെ പിക്ക് ഇത്തവണയെങ്കിലും കഴിയുമോ? രാഷ്ട്രീയത്തിലെ സൂപ്പര്‍ സ്റ്റാര്‍ നരേന്ദ്രമോഡി, സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് എന്നിങ്ങനെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ചാണ് ബി ജെ പി ഇത്തവണ തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

കേരള സന്ദര്‍ശനത്തിന് ശേഷം തിരുച്ചിറപ്പള്ളിയിലെത്തുന്ന നരേന്ദ്രമോഡിയെ സ്വീകരിക്കാനായി തയ്യാറാക്കിയ പോസ്റ്ററുകളില്‍ രജനീകാന്തിന്റെ സാന്നിധ്യവുമുണ്ട്. ഇതാദ്യമായാണ് രജനീകാന്തും മോഡിയും ഒരുമിച്ചുള്ള പോസ്റ്ററുകള്‍ തമിഴ്‌നാട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുവരും പങ്കെടുക്കുന്ന യുവജനറാലി വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് സംശയമേതുമില്ല.

Rajanikanth and Modi

എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഈ ആള്‍ക്കൂട്ടത്തെ വോട്ടാക്കിമാറ്റാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. 1999 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ നേടിയതാണ് ബി ജെ പിയുടെ തമിഴ്‌നാട്ടിലെ ഇതുവരെയുള്ള മികച്ച നേട്ടം. ഇത് പക്ഷേ ഡി എം കെയുമായുള്ള സഖ്യത്തിന്റെ വിജയമായാണ് കരുതപ്പെടുന്നത്.

എന്നാല്‍ ഇത്തവണ കളി മാറും എന്ന് തന്നെയാണ് തമിഴ്‌നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. നരേന്ദ്രമോഡിയുടെ നായകത്വമാണ് ബി ജെ പിക്ക് പ്രതീക്ഷ നല്‍കുന്ന ഘടകം. മുഖ്യമന്ത്രി ജയലളിതയുമായി സഖ്യത്തിനുള്ള ശ്രമങ്ങള്‍ നരേന്ദ്രമോഡി ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം മാത്രം മതി സഖ്യം എന്ന നിലപാടിലാണത്രെ തലൈവി.

English summary
BJP posters welcoming Modi to Trichy for a youth rally on Thursday feature both of them. Can Modi translate crowd into votes in Tamilnadu with the help of Rajani?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X