തെളിവില്ലാതെ കാണാതായവര്‍ മരിച്ചെന്ന് പറയാനാവില്ല പാപമെന്ന്:ഇന്ത്യക്കാരുടെ വിഷയത്തില്‍ സുഷമാ സ്വരാജ്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: തെളിവുകളില്ലാതെ ഇറാഖില്‍ കാണാതായ ഇന്ത്യക്കാര്‍ മരിച്ചെന്ന് പറയാനാവില്ലെന്ന് സുഷമാ സ്വരാജ്. തെളിവില്ലാതെ ആരും മരിച്ചെന്ന് പ്രഖ്യാപിക്കുന്നത് തെറ്റാണെന്നും, തെറ്റ് ചെയ്യാന്‍ കഴിയില്ലെന്നുമാണ് സുഷമാ സ്വരാജിന്‍റെ പ്രസ്താവന. ഇറാഖില്‍ നിന്ന് ഐസിസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരുടെ വിഷയത്തില്‍ സുഷമ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണത്തിനുള്ള മറുപടിയായി ലോക്സഭയിലായിരുന്നു സുഷമാ സ്വരാജിന്‍റെ പ്രതികരണം. ഇന്ത്യക്കാരെ കണ്ടെത്തേണ്ടത് സര്‍ക്കാരിന്‍റെ ചുമതലയാണെന്നും ഇതുവരെ ഐസിസ് തട്ടിക്കൊണ്ടുപോയവരുടെ മൃതദേഹമോ രക്തപ്പാടുകളോ വ‍ീഡിയോകളോ പുറത്തുവന്നിട്ടില്ലെന്നും അതിനാല്‍ മരണം സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നുമാണ് സുഷമാ സ്വരാജ് ചൂണ്ടിക്കാണിക്കുന്നത്.

നിര്‍മാണ തൊഴിലാളികളായ 39 ഇന്ത്യക്കാരെ 2014ലാണ് ഇറാഖിലെ മൊസൂളില്‍ നിന്ന് ഐസിസ് തട്ടിക്കൊണ്ടുപോകുന്നത്. ആദ്യം ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച ഇന്ത്യക്കാരെ പിന്നീട് ഐസിസ് നിയന്ത്രിത പ്രദേശമായ ബാദുഷിലെ ജയിലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് ഇറാഖ് സന്ദര്‍ശിച്ച് മടങ്ങിയ വിദേശകാര്യ സഹമന്ത്രി വികെ സിംഗിന് ലഭിച്ച വിവരം. ഇക്കാര്യം സുഷമാ സ്വരാജ് കാണാതായവരുടെ ബന്ധുക്കള്‍ക്ക് കൈമാറിയതോടെയാണ് സുഷമാ സ്വരാജിനെതിരെ കോണ്‍ഗ്രസ് നേരിട്ട് രംഗത്തെത്തുന്നതിലേയ്ക്ക് നയിച്ചത്.

sushma-swaraj

മൊസൂളില്‍ നിന്ന് ഐസിസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെക്കുറിച്ച് കൃത്യമായ വിവരമില്ലെന്ന് ഇറാഖ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയപ്പോഴായിരുന്നു ഇറാഖ് വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ജാഫരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാഖില്‍ കാണാതായ ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും കാണതായവരെക്കുറിച്ചുള്ള സര്‍ക്കാരിന്‍റെയും ബന്ധുക്കളുടേയും ആശങ്ക ഇറാഖി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ ജാഫരി കാണാതായവര്‍ ജീവനോടെയുണ്ടെന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായി എന്ത് ത്യാഗം സഹിച്ചും തിരച്ചില്‍ തുടരുമെന്നും ജാഫരി കൂട്ടിച്ചേര്‍ത്തു.

English summary
"Declaring anyone dead without proof is a sin and I won't commit a sin," Ms Swaraj said in the Lok Sabha, responding to allegations that she was "misleading the house" on whether the Indians were alive.
Please Wait while comments are loading...