യുപിയില്‍ ക്രിമിനല്‍ റെക്കോര്‍ഡ് ഉള്ളവര്‍ക്ക് കൂടുതല്‍ വോട്ട് !!!

  • Written By: Anoopa
Subscribe to Oneindia Malayalam

ദില്ലി: ഉത്തര്‍പ്രദേശില്‍ ഏറ്റവുമവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രിമിനല്‍ റെക്കോര്‍ഡ് ഉള്ള സ്ഥാനാര്‍ത്ഥികള്‍ക്കാണ് ഏറ്റവുമധികം വോട്ട് ലഭിച്ചതെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(ADR) എന്ന സംഘടന നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. ക്രിമിനല്‍ റെക്കോര്‍ഡ് ഉള്ളവര്‍ 44% വോട്ട് നേടിയെന്ന് സംഘടന കണ്ടെത്തി. ക്രിമിനല്‍ റെക്കോര്‍ഡ് ഇല്ലാത്ത സ്ഥാനാര്‍ത്ഥികള്‍ നേടിയത് 43% വോട്ടും.

ഉത്തരാഖണ്ഡിലെ സ്ഥിതി വ്യത്യസ്തമാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികള്‍ 47% വോട്ട് നേടിയപ്പോള്‍ അല്ലാത്തവര്‍ നേരിയ മുന്‍തൂക്കത്തില്‍ 48% വോട്ട് നേടിയെന്ന് പഠനത്തില്‍ പറയുന്നു. 2012 ലെ നിയമസഭാതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജയിച്ച സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടുശതമാനത്തിലും വര്‍ദ്ധനവുണ്ടായെന്ന് പഠനത്തില്‍ പറയുന്നു.

uttar-pradesh

2012 ല്‍ ഉത്തര്‍പ്രദേശില്‍ ജയിച്ച സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ട് 35% ആണെങ്കില്‍ 2017 ല്‍ അത് 43% ആണ്. അതേസമയം ഉത്തരാഖണ്ഡില്‍ ഈ കണക്ക് 39%ല്‍ നിന്നും 47%ല്‍ എത്തി. 2012 ല്‍ യുപിയില്‍ ആകെ വോട്ടര്‍മാരുടെ 21% സ്ഥാാര്‍ത്ഥകളുണ്ടായിരുന്നുവെങ്കില്‍ല 2017 ല്‍ അത് 26% എത്തി. ഉത്തരാഖണ്ഡില്‍ ഈ കണക്ക് 26%ല്‍ നിന്നും 31% ലും എത്തി.

English summary
Reports show that candidates with criminal record got more vote in UP
Please Wait while comments are loading...