കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റായി അഭിലാഷ; അഭിമാനം

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റായി അഭിലാഷ ബരക്. നാസിക്കിലെ കോംബാറ്റ് ആര്‍മി ഏവിയേഷന്‍ ട്രെയിനിംഗ് സ്‌കൂളില്‍ ഒരു വര്‍ഷം നീണ്ട കോഴ്സ് പൂര്‍ത്തിയാക്കിയ ക്യാപ്റ്റന്‍ അഭിലാഷ ബരാക്ക് ബുധനാഴ്ച ഹെലികോപ്റ്റര്‍ പൈലറ്റായി ആര്‍മി ഏവിയേഷന്‍ കോര്‍പ്സില്‍ ചേരുന്ന ആദ്യ വനിതയായി. ഹരിയാന സ്വദേശിയായ ബരാക്ക് റിട്ടയേര്‍ഡ് കേണലിന്റെ മകളാണ്. 2018 സെപ്റ്റംബറില്‍ ആര്‍മി എയര്‍ ഡിഫന്‍സ് കോര്‍പ്‌സില്‍ അഭിലാഷ ചേര്‍ന്നത്.

കൊച്ചി ടു തിരുവനന്തപുരം രണ്ടര മണിക്കൂര്‍; പിസിയെ കൊണ്ടുവന്ന വാഹനം ഒരാളെ ഇടിച്ചു, പരിക്ക്കൊച്ചി ടു തിരുവനന്തപുരം രണ്ടര മണിക്കൂര്‍; പിസിയെ കൊണ്ടുവന്ന വാഹനം ഒരാളെ ഇടിച്ചു, പരിക്ക്

ഹിമാചല്‍ പ്രദേശിലെ സനാവര്‍ ലോറന്‍സ് സ്‌കൂളിലെ പഠനത്തിന് ശേഷം ദില്ലി സാങ്കേതിക സര്‍വ്വകലാസാലയില്‍ നിന്ന് ബി ടെക്ക് ബിരുദം നേടി. കുറച്ച് കാലം അമേരിക്കയില്‍ ജോലി ചെയ്തിട്ടുണ്ട്.

india

മിലിറ്ററി കന്റോണ്‍മെന്റുകളിലാണ് വളര്‍ന്നതെന്നും അതുകൊണ്ട് സൈനിക ജീവിതം ഒരിക്കലും ആസാധാരണമായി തോന്നിയിരുന്നില്ലെന്ന് അഭിലാഷ പറഞ്ഞു. 2011 ല്‍ പിതാവ് മരണപ്പെട്ടതോടെ ജീവിതം മാറി. പിന്നീട് മൂത്ത സഹോദരന്‍ സൈനിക അക്കാദമിയില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കി. അവന്റെ പാസിംഗ് ഔട്ട് പരേഡ് കണ്ടതോടെയാണ് ഞാനും സൈന്യത്തില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് അഭിലാഷ വ്യക്തമാക്കി.

ബോളിവുഡ് താരങ്ങള്‍ വഴിമാറിനില്‍ക്കും; അനഘ...നിങ്ങള്‍ മാസാണ്, വൈറല്‍ ചിത്രങ്ങള്‍

ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന 2072ലെ ആര്‍മി ഏവിയേഷന്‍ സ്‌ക്വാഡ്രണിന്റെ രണ്ടാമത്തെ ഫ്‌ലൈറ്റിലേക്കാണ് ബരാക്ക് ചുമതലയേറ്റത്. ഇന്ത്യന്‍ എയര്‍ഫോഴ്സിലെയും ഇന്ത്യന്‍ നാവികസേനയിലെയും വനിതാ ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററുകള്‍ പറത്തിക്കൊണ്ടിരുന്നപ്പോള്‍, 2021-ന്റെ തുടക്കത്തിലാണ് സൈന്യം തങ്ങളുടെ വ്യോമയാന വിഭാഗത്തിലേക്ക് വനിതകളെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. ഇതുവരെ കരസേനാ ഏവിയേഷനില്‍ ഗ്രൗണ്ട് ഡ്യൂട്ടി മാത്രമാണ് വനിതാ ഓഫീസര്‍മാര്‍ക്ക് നല്‍കിയിരുന്നത്.

നാഷണല്‍ ഡിഫന്‍സ് അക്കാദമി 2022 ജൂണില്‍ വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ചിനെ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്ന സമയത്താണ് ബരാക്ക് സൈന്യത്തിന്റെ ആദ്യത്തെ വനിതാ കോംബാറ്റ് ഏവിയേറ്ററായി മാറിയത്. 2021 ഒക്ടോബറിലെ ഒരു സുപ്രധാന ഉത്തരവിലൂടെ സുപ്രീം കോടതി സ്ത്രീകള്‍ക്കായി അക്കാദമിയുടെ വാതിലുകള്‍ തുറക്കുകയായിരുന്നു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Captain Abhilasha Barak to become the first woman combat pilot in the Army
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X