
കാർ 20 കിമി പിന്നിട്ടത് വെറും 9 മിനിറ്റിൽ; മിസ്ത്രി ബാക്ക് സീറ്റിൽ, ഓടിച്ചത് സ്ത്രീയെന്ന് ദൃക്സാക്ഷി
ദില്ലി: ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാൻ കൂടിയായിരുന്ന വ്യവസായി സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചതിന്റെ ഞെട്ടലിലാണ് വ്യവസായ ലോകം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം നടന്നത്. മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിൽ സൂര്യ നദിയിലെ പാലത്തിലെ ഡിവൈഡറിൽ മിസ്ത്രി സഞ്ചരിച്ചിരുന്ന ബെൻസ് കാർ കൊണ്ടിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മിസ്ത്രി മരിച്ചു.
മിസ്ത്രിയെ കൂടാതെ മൂന്ന് പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. കുടുംബ സുഹൃത്തും ദക്ഷിണ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ അനാഹിത പണ്ഡോളെ,ഭർത്താവ് ഡാരിയസ് പണ്ഡോളെ (60),സഹോദരൻ ജഹാംഗീർ പണ്ഡോളെ എന്നിവരായിരുന്നു യാത്ര ചെയ്തത്. ഇവരിൽ ജഹാംഗീർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഗുരുതരമായി പരിക്കേറ്റ അനാഹിതയും ഭർത്താവും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

അമിത വേഗതയാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാർ വെറും ഒൻപത് മിനിറ്റ് കൊണ്ട് 20 കിമി മറികടന്നതായി പോലീസ് പറയുന്നു. സൈറസ് മിസ്ത്രിയും ജഹാംഗീറും പിൻസീറ്റിലായിരുന്നു ഇരുന്നിരുന്നത്. ഇരുവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. പാൽഘറിലെ ചരോട്ടി ചെക്ക് പോസ്റ്റ് കഴിഞ്ഞപ്പോഴുള്ള കാറിന്റെ വേഗതയാണ് പോലീസ് കണ്ടെത്തിയത്. ഇവിടുത്തെ സിസിടിവികൾ പരിശോധിച്ചതായി പോലീസ് പറഞ്ഞു.

2.21 നാണ് ചെക്ക് പോസ്റ്റിൽ വാഹനമെത്തുന്നത്. അപകടം സംഭവിച്ചത് 2.30 നും. ചെക്ക് പോസ്റ്റിൽ നിന്നും 20 കിമി അകലെയുള്ള സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. അനഹിതയാണ് വണ്ടിയോടിച്ചതെന്നാണ് വിവരം.
അമിത വേഗതിയിലായിരുന്ന വാഹനം മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഒരു സ്ത്രീയാണ് വാഹനം ഓടിച്ചതെന്നും ദൃക്സാക്ഷി പറഞ്ഞു

അപകടം നടന്ന സ്ഥലത്ത് കൂടുതൽ പേർ ഉണ്ടായിരുന്നില്ല. പത്ത് മിനിറ്റുള്ളിൽ സഹായം എത്തി. രണ്ട് പേരെ കാറിൽ നിന്നും എങ്ങനെയെൊക്കെയോ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അനാഹിതയ്ക്കൊപ്പം മുൻസീറ്റിൽ ഭർത്താവും ഉണ്ടായിരുന്നു. എയർബാഗും സീറ്റ് ബെൽറ്റ് ധരിച്ചതും കാരണമാകാം ഇരുവരും രക്ഷപ്പെട്ടതെന്നാണ് നിഗമനം.
ദിലീപും വിചാരണ കോടതിയും സുപ്രീം കോടതിയിൽ; ഹർജിയിൽ ഇന്ന് വാദം

ആശുപത്രിയിൽ കൊണ്ടുവരുമ്പോൾ തന്നെ മിസ്ത്രി മരിച്ചിരുന്നതായും അതേസമയം ജഹാംഗീർ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആണ് മരിച്ചതെന്നും ഡോക്ടർമാർ വ്യക്തമാക്കി. സൈറസ് മിസ്തിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നു. മറ്റ് മൂന്ന് പേർക്കും കാലിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. മിസ്ത്രിയുടേത് അപകടമരണമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് അന്വേഷത്തിന് ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാവൂയെന്നും കാസ ജില്ലാ ആശുപത്രി ഡോക്ടർ ഡോ ശുഭം സിംഗ് പറഞ്ഞു.
തൃശ്ശൂർ കിട്ടാത്ത സുരേഷ് ഗോപി, വൻ വിജയം നേടിയ മുകേഷ്..രാഷ്ട്രീയത്തിൽ ഇറങ്ങിയ മലയാള താരങ്ങൾ

മിസ്ത്രിയുടെയും ജഹാംഗീർ പണ്ഡോളയുടേയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പരിക്കേറ്റ അനാഹിതയേയും ഭർത്താവ് ഡാറിയസിനേയും റോഡ് മാർഗം മുംബൈയിലുള്ള ആശുപത്രിയിലേക്ക് മാറ്റിയെന്നും പോലീസ് വ്യക്തമാക്കി.