പിറകെ നടന്ന് ശല്യം, പിന്നെ പിടിച്ചുവലിച്ച് കാറിലേക്ക്...സ്കൂള്‍ വിദ്യാര്‍ഥിനികള്‍ ചെയ്തത്!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പ്രായപൂര്‍ത്തിവായാത്ത പെണ്‍കുട്ടികളെ സ്‌കൂള്‍ വിട്ടുമടങ്ങവെ കാറില്‍ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം. എന്നാല്‍ പെണ്‍കുട്ടികളുടെ ഇടപെടല്‍ ഓല കാര്‍ ഡ്രൈവര്‍ ധീരജിനെയും ഇയാളുടെ സുഹൃത്ത് പ്രവീണിനെയും അറസ്റ്റ് ചെയ്യാന്‍ പോലീസിനെ സഹായിച്ചു.

പെണ്‍കുട്ടികള്‍ ബന്ധുക്കള്‍

ബന്ധുക്കള്‍ കൂടിയായ എട്ടു വയസ്സുകാരിയും 10 വയസ്സുകാരിയുമാണ് അക്രമികളുടെ പക്കല്‍ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് സ്‌കൂള്‍ വീട്ടുമടങ്ങവെയാണ് ഇരുവരെയും ധീരജും പ്രവീണും ചേര്‍ന്നു തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്.

പെണ്‍കുട്ടികള്‍ ബഹളം വച്ചു

റോഡരികിലൂടെ വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെ ധീരജും പ്രവീണും ചേര്‍ന്ന് കാറിലേക്ക് ബലമായി കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ ബഹളം വയ്ക്കുകയും എതിര്‍ക്കുകയും ചെയ്തതോടെ ഇവരുടെ പദ്ധതി പൊളിഞ്ഞു. ബഹളം കേട്ട് ഓടിക്കൂട്ടിയ നാട്ടുകാര്‍ ഇരുവരെയും പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

അമ്മാവന്റെ പരാതി

അമ്മാവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു പേര്‍ക്കെതിരേയും കിഴക്കന്‍ ദില്ലിയിലെ പാണ്ഡവ് നഗര്‍ സ്റ്റേഷനില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി ഇരുവരും പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയിരുന്നതായും അമ്മാവന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. കുട്ടികള്‍ അമ്മമാരോടും ഇതേക്കുറിച്ച് പറഞ്ഞിരുന്നെന്നും അയാള്‍ പറഞ്ഞു.

ശല്യം ചെയ്യുന്നു

രണ്ടു ദിവസം തുടര്‍ച്ചയായി പെണ്‍കുട്ടികളെ ധീരജും പ്രവീണും ചേര്‍ന്നു ശല്യപ്പെടുത്തിയിരുന്നു. സ്‌കൂള്‍ വിട്ടു മടങ്ങവെ വഴിയില്‍ കാത്തുനിന്ന ശേഷം ഇവര്‍ കുട്ടികളോട് പേരും അഡ്രസുമെല്ലാം ചോദിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടികള്‍ ഇത് വകവച്ചിരുന്നില്ലെന്നും അമ്മാവന്‍ പരാതിയില്‍ വ്യക്തമാക്കി.

സമാനസംഭവം മുമ്പും

ബുധനാഴ്ചയും ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം നടത്തിയിരുന്നു. ധീരജിനെയും പ്രവീണിനെയും ഭയന്ന് പെണ്‍കുട്ടികള്‍ സമീപത്തുള്ള ക്ഷേത്രത്തില്‍ കയറി ഒളിക്കുകയായിരുന്നു. രണ്ടു പേരും ക്ഷേത്രത്തിലെത്തി കുട്ടികള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ട് മടങ്ങുകയായിരുന്നുവെന്നും അമ്മാവന്‍ പറയുന്നു.

അമ്മയുടെ ഉപദേശം മറന്നു

ബുധനാഴ്ചത്തെ സംഭവത്തിനു ശേഷം പെണ്‍കുട്ടികള്‍ അമ്മമാരെ വിവരം ധരിപ്പിച്ചിരുന്നു. ഇനി രണ്ടു പേരും സ്‌കൂള്‍ വിട്ട് ഒറ്റയ്ക്കു വരരുതെന്നു അമ്മമാര്‍ ഇരുവരോടും ഉപദേശിച്ചു. ഇവരെ കൂട്ടിക്കൊണ്ടുപോവാന്‍ അമ്മമാര്‍ സ്‌കൂളിലേക്ക് വരവെയാണ് ഇതു മറന്ന് പെണ്‍കുട്ടികള്‍ വീട്ടിലേക്ക് തിരിച്ചത്.

English summary
Two minor siblings aged 8 and 10, showed exemplary courage by helping the police nab an Ola cab driver and his friend.The girls screamed when the duo tried to persuade them to sit in their car. On hearing the girls scream, a large number of crowd gathered on the spot and nabbed the two men.
Please Wait while comments are loading...