കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗിയില്‍ മാത്രമല്ല വിഷം, അമൂല്‍ പാലിലും കാര്‍ബണേറ്റ് അംശം കണ്ടെത്തി, നിരോധനം?

Google Oneindia Malayalam News

ഫത്തേപൂര്‍: മാഗിയ്ക്ക് പിന്നാലെ അമൂല്‍ പാലിലും വിഷാംശം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലിയില്‍ നിന്നും പരിശോധയ്ക്ക് അയച്ച അമുല്‍ പാലിന്റെ സാമ്പിളിലാണ് കാര്‍ബണേറ്റിന്റെ അംശം കണ്ടെത്തിയത്. വ്യാപകമായി അമൂല്‍ ഇത്തരം മായം ചേര്‍ക്കല്‍ നടത്തുന്നുണ്ടോ എന്നറിയാന്‍ കൂടുതല്‍ സാമ്പിളുകള്‍ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അമൂലിന്റെ കളക്ഷന്‍ സെന്ററില്‍ നിന്നും ശേഖരിച്ച സാമ്പിളിലാണ് കാര്‍ബണേറ്റിന്റെ അംശ കണ്ടെത്തിയത്. പാല്‍ കേട് വരാതെയും പുളിയ്ക്കാതെയും കൂടുതല്‍ കാലം സൂക്ഷിയ്ക്കുന്നതിന് വേണ്ടിയാണ് കാര്‍ബണേറ്റ് അംശം ചേര്‍ക്കുന്നത്. കാര്‍ബണേറ്റ് കണ്ടെത്തിയെന്ന വാര്‍ത്തയോട് പ്രതികരിയ്ക്കാന്‍ അമുല്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

Amul

വ്യാപകമായി മായം ചേര്‍ക്കുന്നോ എന്ന പരിശോധിയ്ക്കുന്നതിനായി മൂന്നിലേറെ സാമ്പിളുകള്‍ മല്‍വാന്‍ ബ്‌ളോക്കിലെ മിക്‌സിംഗ് പ്ളാന്റില്‍ നിന്ന് ശേഖരിയ്ക്കുകയും ലാബിലേയ്ക്ക് അയക്കുകയും ചെയ്തു. ഗ്രാമങ്ങളില്‍ നിന്ന് പാല്‍ ശേഖരിയ്ക്കുന്ന കേന്ദ്രങ്ങളില്‍ മാത്രമാണോ കാര്‍ബണേറ്റ് ചേര്‍ക്കുന്നതെന്നും ഭക്ഷ്യസുരക്ഷ വിഭാഗം അന്വേഷിയ്ക്കുന്നു.

മിക്‌സിംഗ് പ്ളാന്റുകളിലും ഇത്തരത്തില്‍ മായം ചേര്‍ക്കല്‍ നടക്കുന്നുവെങ്കില്‍ അത് ഗുരുതര പ്രശ്‌നമാണെന്നും നടപടിയെടുക്കേണ്ടതാണെന്നും ജില്ല ഭക്ഷ്യസുരക്ഷ വിഭാഗം മേധാവി രാജേഷ് ദ്വിവേദി പറഞ്ഞു. നിലവില്‍ അമൂലിനെതിരെ നിയമ നടപടി എടുത്തിട്ടില്ല. ജനവരി പത്തിന് ഫത്തേപൂരില്‍ നിന്നും ശേഖരിച്ച പാല്‍ സാമ്പിളുകള്‍ ലഖ്‌നൗവില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.

English summary
Carbonate compounds in Amul packaged milk samples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X