2020ഓടെ എടിഎമ്മും കാര്‍ഡുകളും ഇല്ലാതാകും!!! ഈ വെളിപ്പെടുത്തലിന് പിന്നില്‍

  • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് പ്രാധാന്യം വര്‍ധിച്ചുകൊണ്ടിരിയ്ക്കുന്നതിനാല്‍ 2020ഓടെ എടിഎം കാര്‍ഡുകള്‍ അപ്രസക്തമാവുമെന്ന് നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത്. 14ാമത് പ്രവാസി ഭാരതീയ ദിവസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധനത്തോടെ രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നത് ആദായ നികുതി അടയ്ക്കുന്നവരുടെ എണ്ണം 2.25 ശതമാനം മാത്രമായി തുടരുന്നതുകൊണ്ടാണെന്നും അമിതാഭ് കാന്ത് വ്യക്തമാക്കി. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇന്ത്യയിലെ സാമ്പത്തിക രംഗത്തുണ്ടായ സാങ്കേതിക മാറ്റങ്ങള്‍ ഇന്ത്യയെ വളര്‍ച്ചയിലേക്ക് എത്തിക്കുമെന്നും നീതി ആയോഗ് അധ്യക്ഷന്‍ വ്യക്തമാക്കി.

നോട്ട് നിരോധനത്തോടെ

നോട്ട് നിരോധനത്തോടെ

രാജ്യത്ത് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക രംഗത്തെ സാങ്കേതിക വിദ്യയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും ഈ മാറ്റം ഇന്ത്യയെ വലിയ കുതിച്ചു ചാട്ടത്തിലേയ്ക്ക് എത്തിയ്ക്കുമെന്നും അമിതാഭ് കാന്ത് പറയുന്നു.

എടിഎം കാര്‍ഡുകള്‍ക്ക് എന്തുസംഭവിയ്ക്കും

എടിഎം കാര്‍ഡുകള്‍ക്ക് എന്തുസംഭവിയ്ക്കും

തന്റെ കാഴ്ചപ്പാടില്‍ വരുന്ന രണ്ടര വര്‍ഷക്കാലയളവിനുള്ളില്‍ ഡെബിറ്റ് കാര്‍ഡ്, എടിഎം കാര്‍ഡ്, എടിഎം മെഷീനുകള്‍, പിഒഎസ് മെഷീനുകള്‍ എന്നിവ അപ്രസക്തമാവുമെന്നും അമിതാഭ് കാന്ത് പറയുന്നു.

 ഇന്ത്യ ഡിജിറ്റലാവും

ഇന്ത്യ ഡിജിറ്റലാവും

ഇന്ത്യയില്‍ പണമുപയോഗിച്ചുള്ള ഇടപാടുകള്‍ ഇല്ലാതാവുകയും ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് പ്രാതിനിധ്യം കൈവരിയ്ക്കുകയും ചെയ്യുന്ന കാലമാണ് വരാനിരിയ്ക്കുന്നത്. രാജ്യം പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ പാതയിലാണെന്നും മുപ്പത് സെക്കന്റിനുള്ളില്‍ വിരലടയാളം മാത്രം ഉപയോഗിച്ച് ഇടപാടുകള്‍ നടത്താവുന്ന സാഹചര്യം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും നീതി ആയോഗ് അധ്യക്ഷന്‍ പറയുന്നു.

നികുതി വെട്ടിപ്പ് പാടില്ല

നികുതി വെട്ടിപ്പ് പാടില്ല

ഇന്ത്യയുടേത് നോട്ടുകള്‍ ഉപയോഗിച്ച് വിനിമയം നടത്തുന്ന സാമ്പത്തിക വ്യവസ്ഥയാണ്. എന്നാല്‍ ഇന്ത്യക്കാരില്‍ 2.25 ശതമാനം പേര്‍ മാത്രമാണ് ആദായ നികുതി നല്‍കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുന്നതിന് വേണ്ടിയാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സിപ്പിക്കുന്നതെന്നും അമിതാഭ് കാന്ത് വ്യക്തമാക്കുന്നു.

English summary
Amid the big push being given to digital transactions post-demonetisation, NITI Aayog CEO Amitabh Kant today said cards, ATMs and Point-of-Sale (POS) machines would become redundant in the country by 2020.
Please Wait while comments are loading...