സീതയെ ഉപേക്ഷിച്ച ശ്രീരാമനെതിരെ ഹര്‍ജി, വക്കീലിന് കിട്ടിയത് എട്ടിന്റെ പണി!
പട്ന: സീതയെ ഉപേക്ഷിച്ച ശ്രീരാമനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയില്‍ കേസിന് പോയ അഭിഭാഷകന് നല്ല ഒന്നാന്തരം പണി കിട്ടി. ഒരു പരാതി നല്കുമ്പോള് ചേര്‍ക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ പോലും അഭിഭാഷകന് ശ്രദ്ധിച്ചില്ല എന്നായിരുന്നു കോടതിയുടെ വക ട്രോള്‍. സീതയെ ശ്രീരാമന് ഉപേക്ഷിച്ചു എന്ന പറയപ്പെടുന്ന തീയതി പരാതിക്കാരന്റെ ഹര്‍ജിയില്‍ ഇല്ലല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
ചീഫ് ജുഡീഷ്യല്‍ മജിസ്്ട്രേറ്റ് രാം ബിഹാറിയാണ് പരാതി പരിഗണിച്ചത്. പരാതിയില്‍ പരാമര്‍ശിക്കപ്പെടുന്ന ശ്രീരാമനും സീതയും വിവാഹം കഴിച്ച തീയതി ഏതാണെന്നും കോടതി ചോദിച്ചു. കഴിഞ്ഞില്ല, ഈ വിവാഹത്തിന്റെ സാക്ഷികളെ ഹാജരാക്കാന്‍ പറ്റുമോ എന്ന് കൂടി ചോദിച്ചതോടെ പരാതിക്കാരനായ അഭിഭാഷകന് ശരിക്കും പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

സീതയെ ഉപേക്ഷിച്ച ശ്രീരാമനെതിരെ പരാതിയുമായി ഒരു അഭിഭാഷകനാണ് ബിഹാറില്‍ കോടതിയെ സമീപിച്ചത്. ശ്രീരാമനെതിരെ മാത്രമല്ല, സഹോദരന് ലക്ഷ്മണന് എതിരെയും പരാതിയുണ്ട്. വസ്തുത അറിയാതെ സീതയെ അപമാനിച്ചു എന്നും രാമന്റെ ആവശ്യപ്രകാരം സീതയെ കാട്ടില്‍ ഉപേക്ഷിച്ചു എന്നുമായിരുന്നു ലക്ഷ്മണന് എതിരായ ആരോപണങ്ങള്‍. അലക്കുകാരന്റെ വാക്കുകള്‍ കേട്ട് ശ്രീരാമന് സീതയെ ഉപേക്ഷിച്ചു എന്നാണ് പരാതിക്കാരന് പറയുന്നത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications