കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മായിയച്ഛനെ വീട്ടില്‍ കയറി തല്ലി മരുമകള്‍; വീഡിയോ പുറത്ത്... ഒടുവില്‍ കുരുക്ക്

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ പിതാവിനെ വീട്ടിലെത്തി തല്ലിയ മരുമകള്‍ക്കെതിരേ കേസ്. ഈസ്റ്റ് ഡല്‍ഹിയിലെ ലക്ഷ്മി നഗറിലാണ് സംഭവം. ഞായറാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തായതോടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതോടെ പോലീസ് മരുമകള്‍ക്കെതിരെ കേസെടുത്തു. മരുമകള്‍ ഡല്‍ഹി പോലീസില്‍ സബ് ഇന്‍സ്‌പെക്ടറാണ്.

മരുമകളും അമ്മയും ചേര്‍ന്നാണ് 64കാരനെ തല്ലിയത്. കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് ഡല്‍ഹി പോലീസ് പറയുന്നു. മര്‍ദ്ദനമേറ്റ വൃദ്ധന്‍ പോലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. മര്‍ദ്ദിക്കുക മാത്രമല്ല, വീട്ടിലെ ഉപകരണങ്ങള്‍ നശിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു...

1

ഭര്‍ത്താവിന്റെ കുടുംബവുമായി അകന്നു കഴിയുകയാണ് മരുമകള്‍. ഇവര്‍ക്കിടയിലെ കേസ് കോടതിയുടെ പരിഗണനയിലാണ്. ഞായറാഴ്ച മരുമകളും അമ്മയും വീട്ടിലെത്തി തന്നെ മര്‍ദ്ദിച്ചുവെന്ന് ഭര്‍ത്താവിന്റെ പിതാവ് പറയുന്നു. വീടിന്റെ ജനല്‍ തകര്‍ക്കുകയും ചെയ്തു. പോലീസിന്റെ അധികാരം ഉപയോഗിച്ച് രണ്ടുവര്‍ഷമായി മരുമകള്‍ പീഡിപ്പിക്കുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

സിനിമാ രംഗത്ത് പുരുഷന്മാര്‍ സേഫ് ആണെന്ന് കരുതിയോ? നടന്‍ ചന്തുനാഥ് പ്രതികരിക്കുന്നുസിനിമാ രംഗത്ത് പുരുഷന്മാര്‍ സേഫ് ആണെന്ന് കരുതിയോ? നടന്‍ ചന്തുനാഥ് പ്രതികരിക്കുന്നു

2

ഭര്‍തൃ പിതാവുമായി തര്‍ക്കിക്കുന്നതും ശേഷം മര്‍ദ്ദിക്കുന്നതുമാണ് വീഡിയോയിലുള്ളത്. തടയുന്നതിന് ചില പോലീസുകാര്‍ എത്തുന്നുണ്ടെങ്കിലും അവര്‍ യുവതിയെ ബലമായി പിന്തിരിപ്പിക്കുന്നില്ല. വീട്ടില്‍ പോലീസുകാര്‍ക്കൊപ്പം യുവതി ഇരിക്കുന്നതും വീഡിയോയിലുണ്ട്. മോശം പദപ്രയോഗങ്ങള്‍ യുവതി നടത്തിയെന്ന് ഭര്‍ത്താവിന്റെ പിതാവ് പറയുന്നു.

3

ഡല്‍ഹിയിലെ ഡിഫന്‍സ് കോളനി പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ആണ് പ്രതി. ഇവര്‍ ഭര്‍ത്താവിന്റെ പിതാവിനെ തല്ലുമ്പോള്‍ മറ്റൊരു പോലീസുകാരന്‍ നോക്കി നില്‍ക്കുകയാണ്. യുവതിയും വൃദ്ധനും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ വൃദ്ധന്‍ യുവതിയുടെ മാതാവിനെ കൈയ്യേറ്റം ചെയ്തു. ഇതാണ് വൃദ്ധനെ യുവതി തല്ലാന്‍ കാരണമെന്ന് പറയപ്പെടുന്നു. ശേഷം മാതാവും ഇടപെട്ടു മര്‍ദ്ദിച്ചു.

3570 കിലോമീറ്റര്‍; ദിവസം 23 കിമീ നടക്കും... എന്തിനാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര3570 കിലോമീറ്റര്‍; ദിവസം 23 കിമീ നടക്കും... എന്തിനാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര

4

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് ഡിസിപി പ്രിയങ്ക കശ്യപ് പ്രതികരിച്ചു. പ്രാഥമിക നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. വകുപ്പ് തല നടപടി വനിതാ എസ്‌ഐക്കെതിരെയുണ്ടാകും. പോലീസ് ഓഫീസര്‍മാരുടെ ഭാഗത്ത് നിന്ന് ഇത്തരം നടപടികളുണ്ടാകാന്‍ പാടില്ലാത്തതാണെന്നും ഡിസിപി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

English summary
Case Registered Against Lady Police Officer in Delhi on Father in Law Complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X