കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് കുരുക്ക് മുറുക്കി സിബിഐ; കേസ് ദില്ലിയിലേക്ക്... വിചാരണ നിര്‍ത്തി

Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗലിനെതിരെ സിബിഐ അന്വേഷണ സംഘം കുരുക്ക് മുറുക്കുന്നു. ഇദ്ദേഹത്തിനെതിരായ കേസ് ഛത്തീസ്ഗഡിലെ കോടതിയില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ആളുകള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നാണ് ആരോപണം. ബിജെപി നേതാവിനെതിരായ സെക്‌സ് സിഡി വിവാദ കേസില്‍ പ്രതിയാണ് ഭൂപേഷ് ബാഗല്‍.

കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്തി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ഭൂപേഷ് ബാഗലിനെയാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയാക്കിയത്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രധാന നേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാവ് കൂടിയാണ് ഇദ്ദേഹം...

മുള്‍മുനയിലാക്കിയ കേസ്

മുള്‍മുനയിലാക്കിയ കേസ്

ഛത്തീസ്ഗഡ് രാഷ്ട്രീയത്തെ ഏറെ മുള്‍മുനയിലാക്കിയ കേസാണ് 2017ലെ സെക്‌സ് സിഡി വിവാദം. ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന കാലത്താണ് സംഭവം. അന്ന് അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു സര്‍ക്കാര്‍. പിന്നീട് രാഷ്ട്രീയ സാഹചര്യം മാറുകയും കോണ്‍ഗ്രസ് അധികാരത്തിലെത്തുകയും ചെയ്തു.

സാക്ഷികള്‍ ഭീഷണി നേരിടുന്നു

സാക്ഷികള്‍ ഭീഷണി നേരിടുന്നു

ഭൂപേഷ് ബാഗല്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായ ശേഷം കേസിലെ സാക്ഷികള്‍ ഭീഷണി നേരിടുന്നുവെന്നാണ് സിബിഐ സുപ്രീംകോടതിയെ അറിയിച്ചത്. വിചാരണ ദില്ലിയിലേക്ക് മാറ്റണമെന്നും സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

വിചാരണ സുപ്രീംകോടതി നിര്‍ത്തിവച്ചു

വിചാരണ സുപ്രീംകോടതി നിര്‍ത്തിവച്ചു

ഛത്തീസ്ഗഡിലെ കോടതിയില്‍ നടക്കുന്ന വിചാരണ സുപ്രീംകോടതി നിര്‍ത്തിവച്ചു. സിബിഐയുടെ ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ പ്രതികളോടും സംസ്ഥാന സര്‍ക്കാരിനോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. സാക്ഷികള്‍ക്കെതിരെ അകാരണമായി കേസെടുത്തിട്ടുണ്ടെന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.

ബാഗല്‍ അന്ന് പിസിസി അധ്യക്ഷന്‍

ബാഗല്‍ അന്ന് പിസിസി അധ്യക്ഷന്‍

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മുമ്പാകെയാണ് കേസ് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഭൂപേഷ് ബാഗല്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന വേളയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

സിബിഐ അറിയിച്ചത്

സിബിഐ അറിയിച്ചത്

തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് കേസിലെ സാക്ഷികള്‍ സിബിഐക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. മൊഴി മാറ്റിപ്പറയണമെന്നും മുഖ്യമന്ത്രിക്കെതിരേ കേസില്‍ ഹാജരായാല്‍ അനന്തരഫലം കടുത്തതാകുമെന്നുമാണ് ഭീഷണിയത്രെ.

 കേസിന്റെ തുടക്കം

കേസിന്റെ തുടക്കം

2017ലാണ് വിവാദമുണ്ടായത്. അന്നത്തെ ബിജെപി മന്ത്രിയായിരുന്ന രാജേഷ് മൂണാട്ട് ആണ് പരാതിക്കാരന്‍. മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മ, ഭൂപേഷ് ബാഗല്‍ എന്നിവര്‍ വ്യാജ സെക്‌സ് സിഡി കാണിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് രാജേഷിന്റെ പരാതി. സംഭവം വിവാദമായതോടെ കേസ് സിബിഐക്ക് വിടുകയായിരുന്നു.

അറസ്റ്റ് ബിജെപിക്ക് തിരിച്ചടിയായി

അറസ്റ്റ് ബിജെപിക്ക് തിരിച്ചടിയായി

സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുമായി അടുപ്പമുള്ള വ്യക്തിയാണ് വിനോദ് വര്‍മ. 2017 ഒക്ടോബറില്‍ ഇദ്ദേഹത്ത അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ഭൂപേഷ് ബാഗലിനെയും അറസ്റ്റ് ചെയ്തു. മറ്റു മൂന്നുപേരും കേസില്‍ പ്രതികളാണ്. തിരഞ്ഞെടുപ്പ് അടുത്ത വേളയിലായിരുന്നു ബാഗലിന്റെ അറസ്റ്റ്. അത് ബിജെപിക്ക് തിരിച്ചടിയായി.

ജയിലില്‍ സമരം നടത്തി ബാഗല്‍

ജയിലില്‍ സമരം നടത്തി ബാഗല്‍

ഭൂപേഷ് ബാഗല്‍ ജാമ്യമെടുക്കാന്‍ തയ്യാറായില്ല. ജയിലില്‍ സത്യഗ്രഹമിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പുറത്തുവന്ന അദ്ദേഹത്തിന് ജനപ്രീതി വര്‍ധിക്കാന്‍ സംഭവം കാരണമായി. രാഷ്ട്രീയ പ്രേരിതമാണ് കേസെന്നായിരുന്നു ബാഗലിന്റെ അഭിപ്രായം. തൊട്ടുപിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍വിജയം നേടുകയും ബാഗല്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു.

മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ വരുന്നു; അതിശക്തമായ മഴ പെയ്യും... തുലാമഴ ഡിസംബറിലേക്ക് നീണ്ടേക്കും

അമേരിക്കന്‍ ചാരവല പൊട്ടിച്ച് ഇറാനും ചൈനയും; മധ്യധരണ്യാഴിയില്‍ കപ്പലോട്ടം, വിടില്ലെന്ന് അമേരിക്കഅമേരിക്കന്‍ ചാരവല പൊട്ടിച്ച് ഇറാനും ചൈനയും; മധ്യധരണ്യാഴിയില്‍ കപ്പലോട്ടം, വിടില്ലെന്ന് അമേരിക്ക

English summary
Case trail Against Chhattisgarh CM Bhupesh Baghel stopped; CBI asks SC to transfer CD case to Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X