കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഇതൊക്കെയേ നടക്കൂ..മക്കളുടെ സ്‌കൂള്‍ ഫീസടക്കാന്‍ പണമില്ല; കര്‍ഷകര്‍ പകരം നല്‍കിയത് നെല്ല് !

നേരത്തെ മധ്യപ്രദേശിലെ ഗഡ്‌ഹോട്ട ഗ്രാമത്തിലും സമാന സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു.

  • By Pratheeksha
Google Oneindia Malayalam News

നോട്ട് നിരോധനം മൂലം രാജ്യത്ത് പല മേഖലകളിലും അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ ദിനം പ്രതി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. ഗ്വാളിയോറില്‍ മക്കള്‍ക്ക് ഫീസ് അടക്കാന്‍ പണമില്ലാതിരുന്ന കര്‍ഷകര്‍ ഫീസിന് പകരം സ്‌കൂളധികൃതര്‍ക്ക് നെല്ല് നല്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പഴയ ബാര്‍ട്ടര്‍ സമ്പ്രദായം പതിയെ തിരിച്ചുവരികയാണോ? അതോ നോട്ട് നിരോധനത്തിനെതിരെയുള്ള കര്‍ഷകരുടെ പ്രതിഷേധമോ..

സ്‌കൂള്‍ ഫീസടക്കാന്‍ പണമില്ല

സ്‌കൂള്‍ ഫീസടക്കാന്‍ പണമില്ല

മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് നോട്ട് ക്ഷാമം മൂലം സ്കൂള്‍ ഫീസടക്കാന്‍ പണമില്ലാത്ത ഒരു കൂട്ടം കര്‍ഷകര്‍ ഫീസിനു പകരം സ്‌കൂളധികൃതര്‍ക്ക് നെല്ലു നല്‍കിയത്.

15 പേരാണ് ഫീസിനു പകരം നെല്ലു നല്‍കിയത്

15 പേരാണ് ഫീസിനു പകരം നെല്ലു നല്‍കിയത്

ഭിതര്‍വാര്‍ ഗ്രാമത്തിലെ പതിനഞ്ചോളം രക്ഷിതാക്കളാണ് 45 ക്വിന്റല്‍ നെല്ല് സ്‌കൂളിലേക്ക് നല്‍കിയത്. സ്‌കൂള്‍ ഫീസും പരീക്ഷാ ഫീസുമടക്കം 3900 രൂപയാണ് ഒരോ വിദ്യാര്‍ത്ഥിയും നല്‍കാനുണ്ടായിരുന്നത്. പണമില്ലാത്തതിനാല്‍ ഒരോ രക്ഷിതാവും മൂന്ന് ക്വിന്റല്‍ നെല്ല് വീതം നല്‍കുകയായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

ഒരു ക്വിന്റലിന് 58,500 രൂപ

ഒരു ക്വിന്റലിന് 58,500 രൂപ

ഒരു ക്വിന്റല്‍ നെല്ലിന് 58,500 രൂപ തോതിലാണ് കര്‍ഷകര്‍ സ്‌കൂളധികൃതര്‍ക്ക് വിറ്റത്. അതേസമയം രക്ഷിതാക്കള്‍ നല്‍കിയ നെല്ല് സ്‌കൂള്‍ അധികൃതര്‍ വിറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

മധ്യപ്രദേശില്‍ ഏറ്റവുമധികം അരി ഉദ്പാതിപ്പിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഭിതര്‍വാര്‍. രാജ്യത്തെ മറ്റു ഗ്രാമങ്ങളെന്ന പോലെ നോട്ടുനിരോധനം കടുത്ത ആഘാതമാണ് ഈ ഗ്രാമത്തിലും വരുത്തിയിരിക്കുന്നത്. നേരത്തെ മധ്യപ്രദേശിലെ ഗഡ്‌ഹോട്ട ഗ്രാമത്തിലെ സമാന സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. സ്‌കൂള്‍ അധികൃതര്‍ ഫീസടക്കാന്‍ അറിയിച്ചപ്പോള്‍ നെല്ല് കൊയ്യുന്നവരെ കാത്തിരിക്കാനാണ് കര്‍ഷകര്‍ പറഞ്ഞത്.

English summary
Starved of cash, 15 farmers of a village in Gwalior deposited 45 quintals of paddy as their children's school fees on Saturday. The school management sold the crop at a mandi and got a cheque of Rs 58,500.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X