വാഹനാപകടത്തിൽപ്പെട്ടവർക്കായി പണരഹിത പദ്ധതി; കാലതാമസം വരുത്തിയതിന് കേന്ദ്രത്തിന് വിമർശനം
ഡൽഹി: വാഹനാപകടത്തിൽ ഇരയായവർക്കായി പണരഹിത ചികിത്സ പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. വിശദീകരണത്തിനായി കോടതി റോഡ് ഗതാഗത മന്ത്രാലയം സെക്രട്ടറിയെ വിളിച്ചുവരുത്തി. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ജനുവരി 8 ലെ ഉത്തരവ് ഉണ്ടായിട്ടും കേന്ദ്രം ഇത് പാലിച്ചില്ലെന്ന് എതിർപ്പ് രേഖപ്പെടുത്തി..
അനുവദിച്ച സമയം 2025 മാർച്ച് 15 ന് അവസാനിച്ചു. ഇത് ഈ കോടതിയുടെ ഉത്തരുവുകളുടെ ഗുരുതരമായ ലംഘനമാണ്. മാത്രമല്ല. വളരെ പ്രയോജനകരമായ ഒരു നിയമനിർമാണം നടപ്പിലാക്കുന്നതിന്റെ ലംഘനവുമാണ്. ഞങ്ങൾ സെക്രട്ടറി, റോഡ് ഗതാഗത, ഹൈവെ മന്ത്രാലയത്തോട് വീഡിയോ കോൺഫറൻസിംഗിൽ ഹാജരാകുകയും ഈ കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരണം തേടിയെന്നും ബെഞ്ച് പറഞ്ഞു.

ഇത് നിങ്ങൾ സ്വന്തമായി നിർമിച്ച നിയമമാണ്. പണമില്ലാത്ത ചികിത്സയ്ക്ക് സൗകര്യമില്ലാത്തതിനാൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നു. ഇത് സാധാരണക്കാർക്ക് പ്രയോജനകരമാണ്. ഞങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. ഞങ്ങൾ അവഹേളനത്തിന് കീഴിൽ നടപടിയെടുക്കും. നിങ്ങളുടെ സെക്രട്ടറിയോട് വന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ടു,
വിശദീകരണത്തിനായി ഏപ്രിൽ 28 ന് ഹാജരാകാൻ ഉദ്യോഗസ്ഥനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ജനറൽ ഇൻഷൂറൻസ് കൗൺസിൽ പോർട്ടലിൽ മറഞ്ഞിരിക്കുന്ന ഹിറ്റ് ആൻഡ് റൺ കേസുകളുടെ ക്ലെയിമുകൾ അപ്ലോഡ് ചെയ്യുന്നചിന് എല്ലാ മജിസ്ട്രേറ്റുകൾക്കും രേഖാമൂലം നിർദ്ദേശം നൽകാനും ഗതാഗത വകുപ്പ് സെക്രട്ടറിയോട് ബെഞ്ച് നിർദ്ദേശിച്ചു.
നിർണായകമായ ഗോൾഡൻ ഹവറിൽ റോഡപകടത്തിൽപ്പെട്ടവർക്ക് പണരഹിത ചികിത്സ ഉറപ്പാക്കുന്നതിനായി പാർലമെന്റ് മോട്ടോർ വാഹന നിയമം ഭേഗദതി ചെയ്തിട്ട് രണ്ട് വർഷത്തിലേറയായി, കേസ് കേൾക്കുന്നതിനിടെ ജസ്റ്റിസുമാരായ എ എസ് ഓക്കെ, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങുന്ന ബെഞ്ച് നിയമം നടപ്പിലാക്കുന്നതിനുള്ള നിയമങ്ങളുടെയും ചട്ടക്കൂടുകളുടെയും അഭാവത്തിൽ കേന്ദ്രത്തെ വിമർശിച്ചു..
2022 ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം, വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് സുവർണ സമയത്ത് അപകടത്തിന് ശേഷമുള്ള ആദ്യ മണിക്കൂർ അടുത്തുള്ള ആശുപത്രിയിൽ ഉടനടി സൗജന്യ വൈദ്യ ചികിത്സ ലഭ്യമാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ക്യാഷ്ലെസ് ചികിത്സ പദ്ധതി നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് മാത്രമല്ല, ആവശ്യമായ നിയമങ്ങൾ പോലും തയ്യാറാക്കിയിട്ടില്ലെന്ന് അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി സ്വീകരിച്ചത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications