ഗോവധ നിരോധനം!!! ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കും!!! ഉത്തരവ് പെലീസ് ഉദ്യോഗസ്ഥർക്കു കൈമാറി!!

  • Posted By:
Subscribe to Oneindia Malayalam

ലക്നൗ: പശുക്കടത്തിന് പിടിയിലാകുന്നവര്‍ക്കും ഗോവധ നിരോധം ലംഘിക്കുന്നവര്‍ക്കുമെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കുമെന്ന് ഉത്തര്‍പ്രദേശ് ഡിജിപി സുൽഖാൻ സിങ്. കൂടാതെ ആന്റി ഗുണ്ടാ ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധമായ ഉത്തരവ് സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കയച്ചെന്നും ഡിജിപി പറഞ്ഞു.

പശുക്കടത്തും ഗോവധവും തടയേണ്ടത് സംസ്ഥാനത്ത് അത്യാവശ്യമാണെന്ന് ഡിജിപി പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരവും ആന്റി ഗുണ്ടാ ആക്ട് പ്രകാരവും കേസെടുക്കണമെന്നാണ് ഡിജിപിയുടെ ഉത്തരവിൽ പറയുന്നുണ്ട്. കസ്റ്റഡിയിലെടുക്കുന്ന ഒരാളെ മൂന്നു മാസം വരെ യാതൊരു വിചാരണയും കൂടാതെ തടവില്‍ വെക്കാന്‍ കഴിയുമെന്നും . ഇത് എത്രയും വേഗം പ്രാബല്യത്തില്‍ വരുത്തണമെന്നും നിര്‍ദേശമുണ്ട്. കന്നുകാലി അറവ് നിരോധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് ഡിജിപിയുടെ ഈ നീക്കം.

cow

പശുവിനെ ഉപയോഗിച്ചുള്ള യാത്ര യുപിയിൽ അഖിലേഷ് സർക്കാർ കൊണ്ടു വന്നിരുന്നുവെങ്കിലും അത് പൂർണമായും നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല.പശുക്ടത്തുകാർക്കെതിരെ എൻഎസ്എ ആക്ട് ചുമർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പശുകടത്തു തടയുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ അനധികൃത പ്രവർത്തനങ്ങൾക്കെതിരെ കര‍ശന നിയമം സ്വീകരിക്കാൻ സംസ്ഥാനത്തെ എല്ലാ പൊലീസുകർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

English summary
The Uttar Pradesh Police on Tuesday issued a terse warning that those involved in cow slaughter and illegal transport of milch animals will be booked under the stringent National Security Act and Gangsters Act.
Please Wait while comments are loading...