എല്ലാവരും വിഐപികളെന്ന് പ്രധാനമന്ത്രി; ജീവനക്കാരനെ മര്‍ദ്ദിച്ച് ബിജെപി എംഎല്‍എ

  • Posted By:
Subscribe to Oneindia Malayalam

ലക്‌നൗ: നിയമം കൈയ്യിലെടുത്ത ഒരു ബിജെപി എംഎല്‍എ ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദ്ദിക്കുന്ന സിസിടിവി വീഡിയോ വൈറലാകുന്നു. ബാരിക്കേട് ഉയര്‍ത്തി എംഎല്‍എയുടെ വാഹനം തടഞ്ഞ് ജീവനക്കാരന്‍ ടോള്‍ പിരിക്കാന്‍ തുടങ്ങുമ്പോള്‍ വാഹനത്തില്‍ നിന്നും ഇറങ്ങിവന്ന എംഎല്‍എ ജീവനക്കാരന്റെ മുഖത്തടിക്കുന്നതാണ് വീഡിയോ.

സിതാപൂര്‍ എംഎല്‍എ രാകേഷ് റാത്തോഡ് ആണ് വീഡിയില്‍ കുടുങ്ങിയത്. വീഡിയോ അതിവേഗം സോഷ്യല്‍മീഡിയവഴി പ്രചരിക്കുകയാണ്. ടോള്‍ തരാനാകില്ലെന്നായിരുന്നു എംഎല്‍എയ്‌ക്കൊപ്പമുണ്ടായിരുന്നുവര്‍ പറഞ്ഞത്. പിന്നീട് അവരുമായി തര്‍ക്കത്തിലേര്‍പ്പെടുമ്പോഴാണ് രാകേഷ് പുറത്തിറങ്ങി ജീവനക്കാരനെ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ട്.

bjp-mla-toll

ടോള്‍ നല്‍കാനായി 10 സെക്കന്റ് ക്രോസില്‍ വാഹനം കിടന്നതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചതെന്നും പറയുന്നു. വിമാനത്തില്‍ സീറ്റു മാറിയതിനെ തുടര്‍ന്ന് വിമാനക്കമ്പനി ജീവനക്കാരനെ ശിവസേന എംപി മര്‍ദ്ദിച്ചത് ഏറെ വിവാദമായിരുന്നു. വിഐപികള്‍ തങ്ങളുടെ യാത്രാ പ്രശ്‌നത്തില്‍ ക്രൂരമായി പെരുമാറുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ വിഐപികളുടെ ബീക്കണ്‍ ലൈറ്റ് എടുത്തകളഞ്ഞതെന്നത് ശ്രദ്ധേയമാണ്. എല്ലാ ജനങ്ങളും വിഐപികളാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് തൊട്ടുപിന്നാലെ ബിജെപി എംഎല്‍എയുടെ അതിക്രമം ബിജെപിക്ക് നാണക്കേടുണ്ടാക്കുന്നതായി.

English summary
Caught on cam: BJP MLA slaps toll employee for not letting his vehicle pass
Please Wait while comments are loading...