കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി തര്‍ക്കം: തമിഴ്‌നാട് രജിസ്‌ട്രേഷനാണോ എങ്കില്‍ ബെംഗളൂരുവില്‍ വണ്ടി ഇറക്കാത്തതാണ് നല്ലത്...

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: തമിഴ്നാട്ടിലെ രാമേശ്വരത്ത് വെച്ച് കര്‍ണാടക കെ എസ് ആര്‍ ടി സി ബസ് ഒരു കൂട്ടം ആളുകള്‍ തകര്‍ത്തിരുന്നു. നാം തമിഴര്‍ കക്ഷി പ്രവര്‍ത്തകരാണ് ബസ് ആക്രമിച്ചത്. ബെംഗളൂരുവില്‍ തമിഴ്‌നാട് സ്വദേശിയായ വിദ്യാര്‍ഥി ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. കര്‍ണാടകയില്‍ തമിഴ്‌നാട്ടുകാര്‍ ആക്രമിക്കപ്പെട്ടാല്‍ സംഗതി ഇവിടം കൊണ്ടും നില്‍ക്കില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ചെന്നൈയിലെ ഉഡുപ്പി ഹോട്ടല്‍ തകര്‍ത്തവരും പറഞ്ഞത് ഇത് തന്നെ.

<strong>കാവേരി വിധി... ബെംഗളൂരുവില്‍ പരക്കെ അക്രമം... സ്‌കൂളുകള്‍ക്ക് അവധി.. മെട്രോ ഭാഗികമായി നിലച്ചു!</strong>കാവേരി വിധി... ബെംഗളൂരുവില്‍ പരക്കെ അക്രമം... സ്‌കൂളുകള്‍ക്ക് അവധി.. മെട്രോ ഭാഗികമായി നിലച്ചു!

എന്നാല്‍ അതുകൊണ്ടൊന്നും ബെംഗളൂരുവില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വാഹനങ്ങള്‍ സുരക്ഷിതമാകും എന്ന് കരുതാന്‍ വയ്യ. സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ നഗരത്തിന്റെ പല ഭാഗങ്ങളില്‍ തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള വണ്ടികള്‍ ആക്രമിക്കപ്പെട്ടു. യെലഹങ്ക ന്യൂ ടൗണില്‍ തമിഴ്‌നാട്ടില്‍ നിന്നും വന്ന ലോറിക്ക് ആളുകള്‍ കല്ലെറിഞ്ഞു. പോലീസ് എത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.

bandh

നൈസ് റോഡില്‍ പി ഇ എസ് കോളജിന് സമീപത്തുള്ള ടോള്‍ഗേറ്റില്‍ തമിഴ്‌നാട്ടില്‍ നിന്നും വന്ന ഒരു ലോറി പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. മാഗഡി റോഡിലെ ടിംബര്‍ യാര്‍ഡ് ലേ ഔട്ടില്‍ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഒരു വാഹനം കൂടി പ്രതിഷേധക്കാര്‍ കത്തിച്ചു. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങളുമായി റോഡിലിറങ്ങുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് സമൂഹമാധ്യമങ്ങളിലൂടെയും ആളുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

<strong>കര്‍ണാടക Vs തമിഴ്‌നാട്: എന്താണ് കാവേരി നദീജല തര്‍ക്കം... കാവേരിയെക്കുറിച്ച് അറിയേണ്ടതെല്ലാം!</strong>കര്‍ണാടക Vs തമിഴ്‌നാട്: എന്താണ് കാവേരി നദീജല തര്‍ക്കം... കാവേരിയെക്കുറിച്ച് അറിയേണ്ടതെല്ലാം!

ബെംഗളൂര്‍ നഗരത്തില്‍ 25 ലക്ഷത്തിലധികം തമിഴ്‌നാട്ടുകാരുണ്ട് എന്നാണ് കണക്ക്. ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് നഗരത്തിലെ തമിഴ് സംഘം മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പതിനെട്ടായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. 400 ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Tamil Nadu registration vehicles attacked as Cauvery row violence erupts in Bengaluru City.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X