കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാടിന് 3000 ഘനഅടി വെള്ളം നല്‍കാന്‍ മേല്‍നോട്ടസമിതി നിര്‍ദ്ദേശം, കര്‍ണ്ണാടകയില്‍ കനത്ത സുരക്ഷ

  • By Sandra
Google Oneindia Malayalam News

ബെംഗളൂരു: തമിഴ്‌നാടിന് സെപ്തംബര്‍ 21 മുതല്‍ 30 വരെ 3000 ഘനഅടി വെള്ളം വിട്ടുനല്‍കാന്‍ കാവേരി മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശം. സമിതി ഇന്ന് കൈക്കൊണ്ട തീരുമാനം ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിക്കും. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം നിലവില്‍ തമിഴ്‌നാടിന് 12,000 ഘന അടി വെള്ളമാണ് നല്‍കിവരുന്നത്. കോടതി ഉത്തരവിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.

തമിഴ്‌നാടിനും മറ്റ് സംസ്ഥാനങ്ങള്‍ക്കും വിട്ടുനല്‍കേണ്ട വെള്ളത്തിന്റെ അളവ് നിശ്ചയിക്കാന്‍ കേന്ദ്ര ജലവിഭവ സെക്രട്ടറി ശശിശേഖറിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് തമിഴ്‌നാടിന് നല്‍കിവരുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാനുള്ള തീരുമാനം.

cauvery

തമിഴ്‌നാടിന് നല്‍കാന്‍ മാത്രം വെള്ളം കാവേരി അണക്കെട്ടില്‍ ഇല്ലെന്ന് വാദിച്ചെങ്കിലും കാവേരി അണക്കെട്ടില്‍ നിന്ന് വെള്ളം ലഭിച്ചില്ലെങ്കില്‍ കൃഷിനശിക്കുമെന്ന വാദം പരിഗണിച്ചാണ് തമിഴ്‌നാടിന് 3000 ഘനഅടി വെള്ളം വിട്ടുനല്‍കണമെന്ന തീരുമാനത്തില്‍ സമിതി എത്തിച്ചേര്‍ന്നത്. എന്നാല്‍ സമിതിയുടെ തീരുമാനത്തോടുള്ള കര്‍ണ്ണാടകത്തിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമായിരുന്നു യോഗം. സമിതിയുടെ നിര്‍ദ്ദേശം നടപ്പിലാക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം സുപ്രീം കോടതിയുടേതായിരിക്കും.

സമിതിയുടെ തീരുമാനം പുറത്തുവന്നതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കര്‍ണ്ണാടകയില്‍ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹൊസൂര്‍, മൈസൂര്‍ റോഡുകളില്‍ ദ്രുത കര്‍മ്മ സേനയെ വിന്യസിച്ചിട്ടുണ്ട്.

English summary
Cauvery Supervisory Committee suggested to release 3,000 cusecs of Cauvery water to Tamil Nadu from 21st 30.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X