കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃണമൂലിന് അടുത്ത തിരിച്ചടി, അനുബ്രത മൊണ്ഡാല്‍ അറസ്റ്റില്‍, സിബിഐ വിളിച്ചിട്ടും ഹാജരായില്ല!!

Google Oneindia Malayalam News

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. പ്രമുഖ നേതാവ് അനുബ്രത മൊണ്ഡാലിനെ സിബിഐ അറസ്റ്റ് ചെയ്തു. പാര്‍ഥ ചാറ്റര്‍ജിക്ക് ശേഷം അറസ്റ്റിലാവുന്ന തൃണമൂല്‍ നേതാവാണിത്. കാലിക്കടത്ത് കേസില്‍ നിരവധി തവണ അനുബ്രതയെ ചോദ്യം ചെയ്യാനായി സിബിഐ വിളിപ്പിച്ചിരുന്നു എന്നാല്‍ ഹാജരാവുന്നതില്‍ വീഴ്ച്ച വന്നതാണ് അറസ്റ്റ് ചെയ്യാന്‍ കാരണം.

മഹാസഖ്യത്തിന് പിന്നില്‍ പ്രശാന്ത് കിഷോര്‍? തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ മറുപടി ഇങ്ങനെമഹാസഖ്യത്തിന് പിന്നില്‍ പ്രശാന്ത് കിഷോര്‍? തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ മറുപടി ഇങ്ങനെ

1

മൂന്ന് ദിവസത്തിനിടെ രണ്ട് തവണയാണ് ചോദ്യം ചെയ്യാതെ അനുബ്രത മുങ്ങിയത്. കേന്ദ്ര ഏജന്‍സികള്‍ പിടിമുറുക്കിയെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. മമത സര്‍ക്കാരിന് പാര്‍ഥയുടെ അറസ്റ്റ് വലിയ തിരിച്ചടിയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ പുറത്താക്കേണ്ടി വന്നു. അതിനിടെയാണ് ഈ അറസ്റ്റും ഉണ്ടായിരിക്കുന്നത്.

ഇന്നലെ അനുബ്രത സിബിഐക്ക് ഹാജരാവാനുള്ള ബുദ്ധിമുട്ട് അറിയിച്ച് കത്തയച്ചിരുന്നു. തനിക്ക് അസുഖമാണെന്നായിരുന്നു അറിയിച്ചത്. തന്റെ കത്തിനൊപ്പം ഡോക്ടറുടെ കുറിപ്പടിയുടെ കോപ്പിയും ഇയാള്‍ അയച്ചിരുന്നു. ഹാജരാവാന്‍ രണ്ടാഴ്ച്ചത്തെ സമയവും അനുബ്രത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 24 മണിക്കൂര്‍ പിന്നിടും മുമ്പാണ് സിബിഐ അനുബ്രതയെ അറസ്റ്റ് ചെയ്തത്. തൃണമൂലിന്റെ ബിര്‍ഭൂം ജില്ല പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. അതേസമയം അനുബ്രത മൊണ്ഡാല്‍ കത്ത് തന്നതായി സിബിഐ സ്ഥിരീകരിച്ചിരുന്നു.

കത്തില്‍ ചികിത്സയെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും, രണ്ടാഴ്ച്ചത്തേക്ക് വീടിന് പുറത്തേക്ക് പോകാനാവില്ലെന്നുമാണ് അനുബ്രത അറിയിച്ചത്. ബോല്‍പൂര്‍ ആശുപത്രിയിലെയും എസ്എസ്‌കെഎം ആശുപത്രിയിലെയും ഡോക്ടര്‍മാരുടെ കുറിപ്പടികളാണ് ഇയാള്‍ ഹാജരാക്കിയത്.

കഴിഞ്ഞ ദിവസം മൊണ്ഡാല്‍ ചെക്കപ്പിനായി ആശുപത്രിയിലെത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം ഡോക്ടര്‍മാര്‍ ഇയാളോട് രണ്ടാഴ്ച്ച കഴിഞ്ഞ് വരാന്‍ പറയുകയായിരുന്നു. ചെറിയ ചില അസുഖങ്ങള്‍ മാത്രമാണ് മൊണ്ഡാലിനുണ്ടായിരുന്നു. ഡോക്ടറെ കണ്ട ശേഷം ബോല്‍പൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

എന്റെ പൊന്നേ ഒന്നൊന്നര മേക്കോവര്‍; സിക്‌സ് പാക്കില്‍ ഞെട്ടിച്ച് മണിക്കുട്ടന്‍, വൈറലായി ചിത്രങ്ങള്‍!!

നഗരത്തില്‍ അദ്ദേഹത്തെ കാത്ത് സിബിഐ നില്‍ക്കുമ്പോഴായിരുന്നു ഈ സംഭവ വികാസങ്ങള്‍. അതേസമയം ഇതിനോടകം രണ്ട് തവണ അനുബ്രതയെ സിബിഐ ചോദ്യം ചെയ്തതാണ്. ബോല്‍പൂരില്‍ അടുത്തിടെ നിരവധി തവണ റെയ്ഡ് നടത്തിയിരുന്നു സിബിഐ. അനുബ്രതയുടെ ബോഡിഗാര്‍ഡ് സൈഗാള്‍ ഹുസൈനെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

അത്തരം സ്ത്രീകള്‍ സെക്‌സ് വര്‍ക്കര്‍മാര്‍, നല്ല കുടുംബത്തിലുള്ളവരല്ല, 'ശക്തിമാന്‍' വിവാദത്തില്‍!!അത്തരം സ്ത്രീകള്‍ സെക്‌സ് വര്‍ക്കര്‍മാര്‍, നല്ല കുടുംബത്തിലുള്ളവരല്ല, 'ശക്തിമാന്‍' വിവാദത്തില്‍!!

Recommended Video

cmsvideo
ദേശിയ പതാകയുമായുള്ള ബന്ധം ആഴത്തിലാകണം: PM Modi | *Politics

English summary
cbi arrests anubrata mondal in cattle smuggling case after he failed to appear for questioning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X