കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മല്ല്യക്ക് വായ്പ കൊടുത്തു.... ഐഡിബിഐ മുന്‍ ചെയര്‍മാന്‍ കുടുങ്ങി; യോഗേഷ് അഗര്‍വാളാണ് അറസ്റ്റിലായത്

വിദേശ നാണ്യ വിനിമയ ലംഘനത്തിന്റെ പേരില്‍ ദില്ലി കോടതി വാറന്റ് പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ പന്ത്രണ്ട് ഉദ്യോഗസ്ഥരാണ് ബെഗളൂരുവില്‍ എത്തിയത്.

  • By Akshay
Google Oneindia Malayalam News

ബെംഗളൂരു: ഐഡിബിഐ ബാങ്കിന്റെ മുന്‍ ചെയര്‍മാനെ സിബിഐ അറസ്റ്റ് ചെയ്തു. യോഗേഷ് അഗര്‍വാളിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. വിവാദ വ്യവസായായി വിജയ്മല്ല്യക്ക് 950 കോടി വായ്പ നല്‍കിയ കേസിലാണ് അറസ്റ്റ്. യോഗേഷ് അഗര്‍വാളിന് പുറമെ ബാങ്കിന്റെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണ്ട്.

മുന്‍ മാനേജിങ് ഡയറക്ടര്‍ ഒവി ബുണ്ടേലു, എസ്‌കെവി ശ്രീനിവാസന്‍, ആര്‍ ശ്രീധര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദേശ നാണ്യ വിനിമയ ലംഘനത്തിന്റെ പേരില്‍ ദില്ലി കോടതി വാറന്റ് പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ പന്ത്രണ്ട് ഉദ്യോഗസ്ഥരാണ് ബെഗളൂരുവില്‍ എത്തിയത്. ഏഴ് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കിങ്ഫിഷര്‍ വായ്പ തട്ടിപ്പ് കേസിലാണ് ഐഡിബിഐ ജീവനക്കാരെ അടക്കം അറസ്റ്റ് ചെയ്തത്.

Vijay Mallya

വിജയ് മല്യ ചെയര്‍മാനായ യുബിഎച്ച്എല്ലിന്റെ സ്ഥാപനങ്ങളിലും മല്യയുടെ വീട്ടിലും മറ്റ് 11 ഇടങ്ങളിലും റെയ്ഡ് നടത്തിയ ശേഷമാണ് സിബിഐ നടപടി. വന്‍ വായ്പ കുടിശ്ശിക വരുത്തിയ ശേഷം രാജ്യം വിട്ട മല്ല്യ ഇപ്പോള്‍ ബ്രിട്ടനിലാണ്. 9000 കോടിയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ബാങ്കുകള്‍ നിയമ നടപടിയെടുത്തതോടെ ലണ്ടനിലേക്ക് മുങ്ങുകയാണ് മല്യ ചെയ്തത്.

കോടികളുടെ വായ്പയെടുത്ത് ബാങ്കുകളെ വെട്ടിച്ച് കടന്നുകളഞ്ഞ മദ്യവ്യവസായിയുടെ കിങ്ഫിഷറിനെതിരെ സിബിഐ എടുക്കുന്ന ശക്തമായ നടപടിയാണിത്. ദില്ലി കോടതി വാറന്റ് പുറപ്പെടുവിച്ചതോടെയാണ് യുബി ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലാണ് ഇത്രയും വലിയ തുക യാതൊരു ഉറപ്പുമില്ലാതെ മല്യക്ക് ഐഡിബിഐ ബാങ്ക് അനുവദിച്ചത്.

English summary
The Central Bureau of Investigation on Monday arrested at least 8 people, including former IDBI Bank chairman Yogesh Agarwal and former chief financial officer of now defunct Kingfisher AirlinesBSE 3.03 % A Raghunathan, in what appears to be an accelerated effort by government agencies to recover the nearly Rs 9,000 crore that the billionaire Vijay Mallya owes lenders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X