കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐയില്‍ പോരു മുറുകുന്നു.. കേന്ദ്രസര്‍ക്കാറിന്‍റെ നടപടിയെ ചോദ്യം ചെയ്ത് അലോക് വര്‍മ്മയുടെ വാദം ഇന്ന് സുപ്രീം കോടതിയില്‍

  • By Desk
Google Oneindia Malayalam News

ദില്ലി: സിബിഐ തലപ്പത്തെ പോരു മുറുകുന്നു. സിബിഐ ഡയറക്ടറും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള സ്വരച്ചേര്‍ച്ചയ്ക്കിനിയും പരിഹാരമായില്ല. സിബിഐ ഡയറക്ടറായ അലോക് വര്‍മ്മ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും. അലോക് വര്‍മ്മയും സിബിഐ സ്‌പെഷല്‍ ഡയറക്ടറായ രാകേഷ് അസ്താനയെയും കേന്ദ്രം ഇരുവരും പരസ്പരം അഴിമതി ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് അവധിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇതേ തുടര്‍ന്ന് കേന്ദ്ര നടപടിയെ ചോദ്യം ചെയ്തു കൊണ്ട് അലോക് വര്‍മ്മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.ചീഫ് ജസ്‌ററിസ് രഞ്ജന്‍ ഗോഗോയ്,ജസ്റ്റിസുമാരായ എസ്‌കെ കൗള്‍,കെഎം ജോസഫ് എന്നിവര്‍ ഇന്ന് വാദം കേള്‍ക്കും.അലോക് വര്‍മ്മയ്ക്കായ് ഫലി എസ് നരിമാന്‍ ഹാജരാകും

alok-varma

കഴിഞ്ഞയാഴ്ച്ചയുണ്ടായ വാദത്തില്‍ കേന്ദ്രസര്‍ക്കാറിനായി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കേന്ദ്രസര്‍ക്കാറിന് സിബിഐ ഡയറക്ടറെ നിയമിക്കാന്‍ അധികാരമുണ്ടെന്ന് വാദിച്ചിരുന്നു.ലോക്‌സഭ പ്രതിപക്ഷനേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കായി ഹാജരായ കപില്‍ സിബലിന് മറുപടിയായി ആണ് കെകെ വേണുഗോപാല്‍ ഇത് പറഞ്ഞത്.എന്നാല്‍ സിബിഐ ഡയറക്ടറെ പുറത്താക്കാന്‍ പ്രധാനമന്ത്രി അധ്യക്ഷനായ ചീഫ് ജസ്റ്റിസും,പ്രതിപക്ഷ നേതാവുമുള്ള സെലക്ഷന്‍ കമ്മിറ്റിക്ക് മാത്രമേ സാധിക്കൂ എന്ന് പറഞ്ഞു.

കേന്ദ്രസര്‍ക്കാറിന്‍റെ ഒക്ടോബര്‍ 23ലെ തീരുമാനം തന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താനുല്‌ളതാണന്ന് അലോക് വര്‍മ്മ പറയുന്നു.കേന്ദ്ര വിജിലന്‍സ് കമ്മീഷന് വര്‍മ്മയെ അവധിയില്‍ പ്രവേശിപ്പിക്കാനുള്ള അധികാരമില്ലെന്ന് ഫലി എസ് നരിമാന്‍ വാദിച്ചു.

English summary
CBI director Alok Varma challenging central government decision in supreme court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X