Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസ് സുരക്ഷ വേണം: ബാബറി മസ്ജിദ് കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ വാദം കേള്‍ക്കുന്ന ജഡ്ജി

ദില്ലി: പോലീസ് സംരക്ഷം ആവശ്യപ്പെട്ട് ബാബറി മസ്ജിദ് കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജി. ബാബറി മസ്ജിദ് തകര്‍ത്ത കേസിലും കലാപ കേസിലും വാദം കേള്‍ക്കുന്ന പ്രത്യേക സിബിഐ ജഡ്ജി എസ് കെ യാദവാണ് തനിക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ലഖ്നൊ സിബിഐ കോടതിയിലെ ജ‍ഡ്ജിയായ ഇദ്ദേഹം വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച് കത്തും സമര്‍പ്പിച്ചിട്ടുണ്ട്.

പരാതി പരിഗണിച്ച സുപ്രീം കോടതി ജഡ്ജിമാരായ റോഹിംഗ്ടണ്‍ ഫാലി നരിമാന്‍, സൂര്യ കാന്ത് എന്നിവരുള്‍പ്പെട്ട ബെഞ്ച് സ്ഥിതികള്‍ പഠിച്ച് രണ്ട് ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യുപി സര്‍ക്കാരിനോട് ഉത്തരവിട്ടിട്ടുണ്ട്. ജഡ്ജിയുടെ ആവശ്യം ന്യായമാണെന്നും വിഷയത്തിന് ഉചിതമായ പ്രാധാന്യം നല്‍കണമെന്നും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

supreme-court22-1

സുപ്രീം കോടതി ഉത്തരവ് പ്രകാരം 2017 മെയ്ക്ക് ശേഷം ദിവസവും എന്ന തോതിലാണ് ബാബറി മസ്ജിദ് തകര്‍ത്ത കേസിലും കലാപകേസിലുമായി ഇദ്ദേഹം വാദം കേള്‍ക്കുന്നത്. 1992ലാണ് 16ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ബാബറി മസ്ജിദ് ജനക്കൂട്ടം തകര്‍ക്കുന്നത്. 2017 വരെ മജിസ്ട്രേറ്റ് കോടതിയില്‍ കുടുങ്ങിക്കിടന്ന റായ്ബറേലി കേസാണ് രണ്ടാമത്തേത്. എല്‍കെ അധ്വാനി, മുരളി മനോഗര്‍ ജോഷി എന്നിവര്‍ ഉള്‍പ്പെട്ട ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ ഗൂഡാലോചനക്കുറ്റമാണ് ഉണ്ടായിരുന്നത്. ലക്ഷക്കണക്കിന് കര്‍സേവകര്‍ക്കെതിരായ ലഖ്നൊ കേസിലുമാണ് ഇദ്ദേഹം വാദം കേള്‍ക്കുന്നത്. ബാബറി മസ്ജിദ് തകര്‍ത്ത കേസും തുടര്‍ന്നുള്ള അക്രമസംഭവങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+