കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരുഷിയെ കൊന്നത് മാതാപിതാക്കൾ; ക്ലീൻ ചിറ്റ് നല്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയിൽ

Google Oneindia Malayalam News

ദില്ലി: പ്രമാദമായ ആരുഷി തൽവാർ കൊലപാതകത്തിൽ മാതാപിതാക്കൾക്ക് ക്ലീൻ ചിറ്റ് നല്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നല്കി.
നോയിഡയിൽ രാജേഷ് തൽവാറിന്റെയും നൂപൂറിന്‍റെയും മകളായ ആരുഷി തല്‍വാർ വീട്ടുജോലിക്കാരനായ ഹേംരാജ് എന്നിവരുടെ കൊലപാതകത്തിൽ ശിക്ഷിച്ച സിബിഐ കോടതിയുടെ വിധി കഴിഞ്ഞ ഒക്ടോബറിൽ അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.എന്നാൽ കൊല നടത്തിയത് തൽവാർ ദമ്പതികളാണെന്ന നിഗമനത്തിൽ ഉറച്ച് നില്കുകയായിരുന്ന സിബിഐ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

പ്രതിമകള്‍ക്ക് നേരെ അക്രമം തുടരുന്നു, തമിഴ്‌നാട്ടില്‍ അംബേദ്കര്‍ പ്രതിമ വികൃതമാക്കി പെയിന്റ് ഒഴിച്ചുപ്രതിമകള്‍ക്ക് നേരെ അക്രമം തുടരുന്നു, തമിഴ്‌നാട്ടില്‍ അംബേദ്കര്‍ പ്രതിമ വികൃതമാക്കി പെയിന്റ് ഒഴിച്ചു

2008 ൽ തൽവാർ ദമ്പതികളുടെ മകൾ ആരുഷി തൽവാറിനെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.വീട്ടുജോലിക്കാരൻ ഹേംരാജിന്‍റെ മൃതദേഹം കണ്ടെത്തുമ വരെ ഹേംരാജിനെ സംശയിച്ചിരുന്നു.

aarushi-talwa

എന്നാൽ കൊലനടത്തിയത് ആരുഷിയുടെ മാതാപിതാക്കളാണെന്ന നിഗമനത്തിൽ ഉറച്ച് നില്ക്കുകയായിരുന്നു സിബിഐ.അലഹബാദ് ഹൈക്കോടതി കൂത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അല്ല വിധി പറഞ്ഞെതെന്നും അതിനാലാണ് ദമ്പതികള്‍ക്കെതിരെ തെളിവില്ലെന്ന് കോടതി വിധിച്ചതെന്ന് സിബിഐ സുപ്രീം കോടതിയിൽ നല്കിയ അപ്പീലിൽ പറയുന്നത്.

ദമ്പതികളെ വിട്ടയച്ചതിന്റെ പേരിൽ ഹേംരാജിന്റെ ഭാര്യയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.2008 ൽ നടന്ന കൊലപാതകത്തിൽ 2013ലാണ് സിബിഐ പ്രത്യേക കോടതി കൊലപാതകത്തിൽ തൽവാർ ദമ്പതികൾക്ക് പങ്കുണ്ടെന്ന് വിധിച്ചത്.
ഇതോടെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ച ദമ്പതികളെ സംശയത്തിൻറെ പേരിൽ മാത്രം ശിക്ഷിക്കാനാകില്ലെന്ന് വിധിക്കുകയായിരുന്നു.

കേരളത്തിൽ നോക്കു കൂലിയില്ല.. മെയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരും, പിന്തുണച്ച് ട്രേഡ് യൂണിയനുകളുംകേരളത്തിൽ നോക്കു കൂലിയില്ല.. മെയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരും, പിന്തുണച്ച് ട്രേഡ് യൂണിയനുകളും

കണ്ണൂരിലെ ഗാന്ധി പ്രതിമ തകര്‍ത്തസംഭവം: അറസ്റ്റിലായത് തളിപ്പറമ്പിലെ ബിജെപിയുടെ സജീവ പ്രവര്‍ത്തകന്‍കണ്ണൂരിലെ ഗാന്ധി പ്രതിമ തകര്‍ത്തസംഭവം: അറസ്റ്റിലായത് തളിപ്പറമ്പിലെ ബിജെപിയുടെ സജീവ പ്രവര്‍ത്തകന്‍

English summary
cbi moves to supream court on arushi talwar murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X