കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17 ബാങ്കുകളില്‍ നിന്ന് 34615 കോടി രൂപയുടെ വെട്ടിപ്പ്; ഡിഎച്ച്എഫ്എല്‍ ഡയറക്ടര്‍മാര്‍ക്കെതിരേ കേസ്

Google Oneindia Malayalam News

ന്യൂദല്‍ഹി: ദേവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് (ഡി എച്ച് എഫ് എല്‍) എന്ന കമ്പനിയുടെ ഡയറക്ടര്‍മാരായ കപില്‍ വധാവന്‍, ധീരജ് വധാവന്‍ എന്നിവര്‍ക്കെതിരെ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തു. 17 ബാങ്കുകളില്‍ നിന്നായി 34615 കോടി രൂപ തട്ടിച്ച സംഭവത്തിലാണ് സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഡി എച്ച് എഫ് എല്‍) സി എം ഡിയായിരുന്നു കപില്‍ വാധവന്‍. കേസിലെ പ്രതികളുമായി ബന്ധപ്പെട്ട മുംബൈയിലെ 12 സ്ഥലങ്ങളില്‍ സി ബി ഐ പരിശോധന നടത്തുന്നുണ്ട്. ഡി എച്ച് എഫ് എല്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭവന വായ്പാ സ്ഥാപനമാണ്. രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നായി നടത്തിയ ഈ തട്ടിപ്പ് സംബന്ധിച്ച് സി ബി ഐക്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 2022 ഫെബ്രുവരിയിലാണ് പരാതി നല്‍കിയത്.

dhfl

17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ 42,871.42 കോടി രൂപയുടെ കബളിപ്പിക്കല്‍ നടന്നു എന്നായിരുന്നു പരാതി. രേഖകകളില്‍ കൃത്രിമം കാട്ടി, ബാങ്കുകളുടെ കുടിശ്ശിക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തുകയും ബാങ്കുകള്‍ക്ക് 34,615 കോടി രൂപ നഷ്ടം വരുത്തിയതായുമാണ് സി ബി ഐയുടെ എഫ് ഐ ആറില്‍ പറയുന്നത്.

എന്റെ മത്സരം ആരോടാണെന്ന് കണ്ടില്ലേ? കലക്കന്‍ ചിത്രങ്ങളുമായി വേദിക

'നിയമിച്ച മാനദണ്ഡങ്ങളുടെയും നടപടിക്രമങ്ങളുടെയും വ്യതിയാനം, അക്കൗണ്ടുകളില്‍ കൃത്രിമം കാണിക്കല്‍, മറച്ചുവെക്കല്‍, വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകള്‍, തെറ്റായി അവതരിപ്പിക്കല്‍ തുടങ്ങിയവയാണ് കുറ്റം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 9898 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്.

'കേസ് കൊടുക്കാതിരിക്കാന്‍ വിജയ് ബാബു അവളുടെ കാല് പിടിച്ചു, സഹോദരിയെ സ്വാധീനിക്കാനും ശ്രമം'; നടിയുടെ പിതാവ്'കേസ് കൊടുക്കാതിരിക്കാന്‍ വിജയ് ബാബു അവളുടെ കാല് പിടിച്ചു, സഹോദരിയെ സ്വാധീനിക്കാനും ശ്രമം'; നടിയുടെ പിതാവ്

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

കാനറാ ബാങ്ക്- 4022 കോടി, പഞ്ചാബ് നാഷണല്‍ ബാങ്ക്- 3802 കോടി എന്നിങ്ങനെ 17 ബാങ്കുകളില്‍ നിന്നായാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇതിന് മുന്‍പ് സി ബി ഐ അന്വേഷിച്ച രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് എ ബി ജി ഷിപ്പ് യാര്‍ഡ് കേസ് ആയിരുന്നു. 23,000 കോടി രൂപയുടേതായിരുന്നു എ ബി ജി ഷിപ്പ് യാര്‍ഡ് കേസ്.

English summary
CBI Registers Case against DHFL directors in Bank fund scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X