കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ അധ്യയന വര്‍ഷം മുതല്‍ പത്താംക്ലാസ് കുട്ടികള്‍ക്ക് ഇനി യോഗയും ഗ്രേഡും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പുതിയ അധ്യയന വര്‍ഷം മുതല്‍ സിബിഎസ്ഇ പത്താം ക്ലാസ് കുട്ടികള്‍ക്ക് യോഗയ്ക്ക് ഗ്രേഡ് നല്‍കാന്‍ തീരുമാനം. യോഗയോ അല്ലെങ്കില്‍ ദേശാഭിമാനകരമായ മറ്റെന്തെങ്കിലുമോ കാഴ്ചവെക്കുന്നവര്‍ക്കാണ് ഗ്രേഡ് നല്‍കുക. ഇതുസംബന്ധിച്ച നോട്ടിഫിക്കേഷന്‍ സിബിഎസ്ഇ കഴിഞ്ഞദിവസം പുറത്തിറക്കുകയും ചെയ്തു.

നോട്ടിഫിക്കേഷന്‍ പ്രകാരം A-E വരെയുള്ള ഗ്രേഡുകളാണ നല്‍കുക. യോഗ, മാര്‍ഷ്യര്‍ ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, എന്‍സിസി തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും. ഹെല്‍ത്ത് ആന്‍ഡ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തില്‍ ഇതില്‍ ഏതെങ്കിലും വിദ്യാര്‍ഥിക്ക് തെരഞ്ഞെടുക്കാം. ഗ്രേഡ് മാര്‍ക്ക്‌ലിസ്റ്റിലും കാണിക്കുമെന്ന് വകുപ്പ് അറിയിച്ചു.

yoga

കുട്ടികള്‍ക്കിടയില്‍ കായികപരമായ താത്പര്യം വളര്‍ത്തിയെടുക്കാനും അതില്‍ മികവു കാണിക്കുന്നവര്‍ക്ക് ആ മേഖല തെരഞ്ഞെടുക്കാനും ഗ്രേഡിങ് കൊണ്ട് സാധിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. കൂടാതെ, കുട്ടികളില്‍ ശാരീരികവും മാനസികവുമായ ആരോഗ്യശീലം വളര്‍ത്തിയെടുക്കാനും അച്ചടക്കം പാലിക്കാനും പുതിയ രീതികൊണ്ട് സാധിക്കും.

ബോര്‍ഡ് പരീക്ഷയില്‍ 80 ശതമാനം എഴുത്തു പരീക്ഷയ്ക്കും ശേഷിക്കുന്നവ സ്‌കൂള്‍ ഇന്റേണല്‍ മാര്‍ക്കുമായാണ് നല്‍കപ്പെടുക. സിബിഎസ്ഇ അഫിലിയേറ്റഡ് ചെയ്ത എല്ലാ സ്‌കൂളുകള്‍ക്കും പുതിയ നോട്ടിഫിക്കേഷന്‍ നല്‍കിക്കഴിഞ്ഞു. വരാനിരിക്കുന്ന അധ്യയന വര്‍ഷം ഇതിനായി പ്രത്യേക സമയം കണ്ടെത്താനും നിര്‍ദ്ദേശമുണ്ട്.

English summary
CBSE students will earn grades in Class 10 by doing yoga, showing patriotism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X