Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഎസ്ഇ വിവാദ ചോദ്യം പിന്‍വലിച്ചു; മുഴുവന്‍ മാര്‍ക്കും നല്‍കും, വിഷയം പാര്‍ലമെന്റിലും ചര്‍ച്ചയായി

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യം പേപ്പറില്‍ നിന്ന് വിവാദമായ സ്ത്രീ വിരുദ്ധ പരാമര്‍ശ ചോദ്യം പിന്‍വലിച്ചു. ഈ ചോദ്യത്തിന് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മുഴുവന്‍ മാര്‍ക്കും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. വിഷയം പാര്‍ലമെന്റില്‍ ഉയര്‍ന്നിരുന്നു.

പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷാ ചോദ്യത്തിലൂടെ സിബിഎസ്ഇ കടുത്ത സ്ത്രീ വിരുദ്ധതയാണ് ഉയര്‍ത്തുന്നതെന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉന്നയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്.

1

ഇതിന് തൊട്ടുപിന്നാലെയാണ് ചോദ്യം ഒഴിവാക്കുമെന്ന് ആ ചോദ്യത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കുമെന്നും സിബിഎസ്ഇ അധികൃതര്‍ അറിയിച്ചത്. 'ഭാര്യയുടെ മോചനം കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരം നശിപ്പിച്ചു', 'ഭര്‍ത്താവിന്റെ വഴി സ്വീകരിച്ചാല്‍ മാത്രമേ ഇളയവരെ അനുസരിക്കാന്‍ അമ്മയ്ക്ക് കഴിയൂ' എന്നിങ്ങനെയുള്ള വാചകങ്ങളായിരുന്നു ചോദ്യ്തതിലുണ്ടായിരുന്നത്. ഇവ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അമ്മ ഇപ്പോഴും നിര്‍ബന്ധിക്കാന്‍ ശ്രമിച്ച അനുസരണത്തെ ഉദാഹരിച്ചില്ല... പുരുഷനെ അവന്റെ പീഠത്തില്‍ നിന്ന് താഴെയിറക്കുന്നതില്‍ ഭാര്യയും അമ്മയും സ്വയം നഷ്ടപ്പെട്ടു, വാസ്തവത്തില്‍ അച്ചടക്കത്തിന്റെ മാര്‍ഗം എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളും ചോദ്യ്തതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2

'സ്ത്രീകള്‍ സ്വാതന്ത്ര്യം നേടുന്നതാണ് പലതരത്തിലുള്ള സാമൂഹികവും കുടുംബപരവുമായ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണമെന്നും ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ അനുസരിക്കുന്നത് നിര്‍ത്തുകയാണെങ്കില്‍, അതാണ് കുട്ടികളും വേലക്കാരും അച്ചടക്കമില്ലാത്തതിന്റെ പ്രധാന കാരണമെന്നും ചോദ്യ പേപ്പറില്‍ പറയുന്നു. ഇതിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷം വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. വിഷയത്തൈ സംബന്ധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡിഎംകെ, ഐയുഎംഎല്‍, എന്‍സിപി എന്നീ പാര്‍ട്ടികള്‍ പാര്‍ലെമെന്റില്‍ വാക്കൗട്ട് നടത്തി.

പരിധിയില്ലാതെ ചുംബിച്ച് നമുക്ക് ജീവിതം കൂടുതല്‍ സാഹസികമാക്കാം; വിവാഹ വാര്‍ഷികം ആഘോഷിച്ച് സജിനും ഷഫ്‌നയും

3

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും വ്യക്തമായ സ്ത്രീ വിരുദ്ധതയാണ് ചോദ്യത്തിലുള്ളതെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ മാപ്പ പറയണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ശക്തമായി വിഷയത്തിനെതിരെ രംഗത്ത് വന്നു. ഇത് വെറുപ്പുളവാക്കുന്നതാണെന്നും യുവാക്കളുടെ മനോവീര്യവും ഭാവിയും തകര്‍ക്കുന്ന സാധാരണ ആര്‍എസ്എസ്, ബിജെപി തന്ത്രമാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതുവരെയുള്ള മിക്ക സിബിഎസ്ഇ പേപ്പറുകളും വളരെ ബുദ്ധിമുട്ടുള്ളതും ഇംഗ്ലീഷ് പേപ്പറിലെ കോംപ്രഹെന്‍ഷന്‍ പാസേജ് തികച്ചും വെറുപ്പുളവാക്കുന്നതുമായിരുന്നു. യുവാക്കളുടെ മനോവീര്യവും ഭാവിയും തകര്‍ക്കാന്‍ സാധാരണ ആര്‍എസ്എസ്-ബിജെപി തന്ത്രങ്ങള്‍ പയറ്റുന്നു. കുട്ടികളേ, നിങ്ങള്‍ നിങ്ങളുടെ പരമാവധി പ്രയത്‌നിക്കുക. കഠിനാധ്വാനം പ്രതിഫലം നല്‍കുന്നു. മതഭ്രാന്ത് ഇല്ലെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കിുറിച്ചു.

4

ചോദ്യപേപ്പറിലെ ഈ ഭാഗം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നിരവധി പേരാണ് ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധ പരമാര്‍ശത്തെ കുറിച്ച് സിബിഎസ്ഇ പരീക്ഷാ ബോര്‍ഡില്‍ വിളിച്ച് വിയോജിപ്പ് രേഖപ്പെടുത്തിയത്. കൂടാതെ ട്വിറ്ററില്‍ സിബിഎസ്ഇ സ്ത്രീകളെ അപമാനിച്ചു എന്ന രീതിയില്‍ ഹാഷ്ടാഗ് ഉള്‍പ്പെടുത്തി ചോദ്യ പേപ്പറിലെ ചില പ്രധാന ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ട്വിറ്ററില്‍ ട്രെന്റിംഗുമായിരുന്നു. നേരത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, തമിഴ്‌നാട് കോണ്‍ഗ്രസ് വക്താവ് ലക്ഷ്മി രാചന്ദ്രന്‍ തുടങ്ങിയ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

5

ഇത് അവിശ്വനീയമാണെന്നും ഇതാണോ കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും വ്യക്തമായം ബിജെപി സര്‍ക്കാരിന്റെ സ്ത്രീകളെ കുറിച്ചുള്ള പിന്തിരിപ്പന്‍ നയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഭാവിയില്‍ അവരെന്തൊക്കെ സിബിഎസ്ഇ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കണ്ടറിയേണ്ടിരിക്കുന്നുവെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ചോദ്യപേപ്പറിനെ എതിര്‍ത്ത് ട്വിറ്ററില്‍ കുറിച്ചു. സിബിഎസ്ഇയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടാഗ് ചെയ്ത്കൊണ്ടാണ് പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. സിബിഎസ്ഇ പരീക്ഷാ പേപ്പറില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അസംബന്ധമായ ഈ ഭാഗം ശ്രദ്ധയില്‍പ്പെട്ടുവെന്നും എന്താണ് നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതെന്നും സിബിഎസ്ഇ വിശദീകരണം നല്‍കണമെന്നുമാണ് തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി വക്താവ് ലക്ഷ്മി രാമചന്ദ്രന്‍ പ്രതികരിച്ചത്. ഞങ്ങളുടെ കുട്ടികളോട് സിബിഎസ്ഇ മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

6

സിബിഎസ്ഇ ചോദ്യപേപ്പറിലെ വിവാദമായ ഈ ഭാഗത്തിനെതിരെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം ഉന്നിച്ചത്. ഇന്ന് പത്താം ക്ലാസ് സിബിഎസ്ഇ ഇംഗ്ലീഷ് പേപ്പര്‍ പറയുന്നത് കുട്ടികളെയും ജോലിക്കാരെയും അവരുടെ സ്ഥാനം പഠിപ്പിക്കണമെന്നും സ്ത്രീകള്‍ കുറച്ച് സ്വാതന്ത്ര്യം നേടിയത് കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരം നശിപ്പിച്ചുവെന്നുമാണെന്നും മുഴുവന്‍ ഭാഗവും വളരെ മണ്ടത്തരമാണെന്നാണ് ട്വിറ്ററിലൂടെ ഒരാള്‍ പ്രതികരിച്ചത്. ആരാണ് ഇത്തരം വിഢ്ഡിത്തങ്ങള്‍ ഉള്‍പ്പെടുത്തി സിബിഎസ്ഇ ചോദ്യപേപ്പറില്‍ തയ്യാറാക്കുന്നതെന്നും ട്വിറ്റര്‍ ഉപയോക്താവ് ചോദിച്ചു.

7

സിബിഎസ്ഇ പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ ഈ ഭാഗത്തെ സംബന്ധിച്ച് സമ്മിശ്ര പ്രതികരണമാണ് ചില വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും, രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതെന്നും അവര്‍ ഇതിനെ അനുകൂലിക്കുന്നതാണ് കാണുന്നതെന്നുമായിരുന്നു സിബിഎസ്ഇ അധികൃതര്‍ ആദ്യഘട്ടത്തില്‍ നല്‍കിയ വിശദീകരണം. വിദഗ്ധ സമിതിക്കായി അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. സ്ത്രീകളെ കുറിച്ചുള്ള പിന്തിരിപ്പന്‍ സങ്കല്‍പ്പങ്ങളെ അംഗീകരിക്കുന്നതായാണ് കാണുന്നതെന്നും സിബിഎസ്ഇ വിശദീകരണം നല്‍കുകയും ചെയ്തു.

8

വിഷയം വിദഗ്ധ സമിതിതിയെ ഏല്‍പ്പിക്കുമെന്നും വിദ്യാര്‍ത്ഥികളുടെ താല്‍പര്യം സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും സിബിഎസ്ഇ വിശദീകരണത്തില്‍ വ്യക്തമാക്കി. ഈ മാസം ആദ്യം നടന്ന സിബിഎസ്ഇ 12-ാം ക്ലാസ് സോഷ്യോളജി പേപ്പറില്‍ 2002-ല്‍ ഗുജറാത്തില്‍ മുസ്ലീം വിരുദ്ധ അക്രമം നടന്ന പാര്‍ട്ടിയുടെ പേര് നല്‍കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടുകൊണ്ട് ഒരു ചോദ്യം ഉണ്ടായിരുന്നുഅന്ന് ഇതും വിവാദമായിരുന്നു. ഈ ചോദ്യം അനുചിതവും അതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ബോര്‍ഡ് പിന്നീട് പറയുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+