കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് തമിഴ് താരങ്ങള്‍!!

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന തമിഴ്‌നാട് ജനതയ്ക്ക് ഒരു കൈത്താങ്ങായി തമിഴ് ചലച്ചിത്ര താരങ്ങള്‍ രംഗത്തെത്തി. സഹായ വാഗ്ദാനങ്ങളുമായി രജനികാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ കഴിഞ്ഞ ദിവസം മുന്നോട്ടുവന്നിരുന്നു. എന്നാല്‍, ഇത്തവണ താരങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് ഇറങ്ങി തിരിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കം, നടന്‍ സിദ്ധാര്‍ത്ഥിന്റെ വീടും വെള്ളപ്പൊക്കത്തില്‍പ്പെട്ടുതമിഴ്‌നാട്ടിലെ വെള്ളപ്പൊക്കം, നടന്‍ സിദ്ധാര്‍ത്ഥിന്റെ വീടും വെള്ളപ്പൊക്കത്തില്‍പ്പെട്ടു

ചെന്നൈയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുടെ കൂട്ടത്തില്‍ തമിഴ് ചലച്ചിത്ര താരങ്ങളുമുണ്ട്. വലുപ്പച്ചെറുപ്പവുമൊക്കെ മറന്നാണ് താരങ്ങളാണ് പുണ്യ പ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. നടന്‍ സിദ്ധാര്‍ത്ഥാണ് ഇങ്ങനെയൊരു പ്രവര്‍ത്തനത്തിന് ആദ്യം തുടക്കം കുറിച്ചത്. വെള്ളപ്പൊക്കത്തില്‍ പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുക എന്നതാണ് താരങ്ങളുടെ ലക്ഷ്യം.

താരങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍

താരങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍

വെള്ളപ്പൊക്കത്തില്‍പ്പെട്ട് മുങ്ങി താഴുന്ന തമിഴ്‌നാട് ജനതയെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും താരങ്ങള്‍ നടത്തുന്നുണ്ട്.

ആരൊക്കെയുണ്ട്?

ആരൊക്കെയുണ്ട്?

നടന്‍ സിദ്ധാര്‍ത്ഥാണ് ട്വിറ്ററിലൂടെ ഇങ്ങനെയൊരു പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. പിന്നീട് മറ്റു താരങ്ങളും സംവിധായകരും ഒപ്പം ചേരുകയായിരുന്നു. നിര്‍മാതാവും നടനുമായ ഉദയാനിധി സ്റ്റാലിന്‍, നടന്‍ വിഷ്ണു വിശാല്‍, സംവിധായകന്‍ മോഹന്‍ രാജ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇപ്പോള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

സുരക്ഷിത സ്ഥാനത്ത് എത്തിക്കുക

സുരക്ഷിത സ്ഥാനത്ത് എത്തിക്കുക

വെള്ളപ്പൊക്കത്തില്‍പ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് താരങ്ങള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ടീമായി അഞ്ചു കാറുകളിലാണ് ഇവര്‍ സഞ്ചരിക്കുന്നത്.

ട്വിറ്ററിലൂടെ

ഞങ്ങളുടെ ടീം അഞ്ചു കാറുകളില്‍ സഞ്ചരിക്കുന്നുണ്ട്. ആവശ്യമുള്ളവര്‍ ബന്ധപ്പെടുകയെന്ന് സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു. സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി താരങ്ങള്‍ ശരിക്കുള്ള സ്റ്റാറുകള്‍ ആവുകയാണ്.

സിദ്ധാര്‍ത്ഥിന്റെ വീടും വെള്ളത്തില്‍

കഴിഞ്ഞ ദിവസം തന്റെ വീടും വെള്ളപ്പൊക്കത്തില്‍പ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്‌തിരുന്നു. ദൈവമേ..തമിഴ്‌നാടിനെ രക്ഷിക്കൂ എന്നു പറഞ്ഞു കൊണ്ടാണ് താരത്തിന്റെ ട്വീറ്റ് എത്തിയത്.

താരങ്ങളുടെ സംഭാവനകള്‍

താരങ്ങളുടെ സംഭാവനകള്‍

തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് സഹായവുമായി തമിഴ് സൂപ്പര്‍ സ്റ്റാറുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് പത്ത് ലക്ഷം രൂപയാണ് നല്‍കിയത്. ധനുഷ് അഞ്ച് ലക്ഷവും, സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25ലക്ഷവും, വിശാല്‍ കൃഷ്ണ 10ലക്ഷവും നല്‍കിയിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Tamil actors came forward to be part of rescue operation in chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X