കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിടരുതെന്ന് കേന്ദ്രം, വിട്ടയച്ച് ഗുജറാത്ത്; ബലാല്‍സംഗ കേസിലെ പ്രതികളോട് ബിജെപിക്ക് ഇരട്ടനയം

Google Oneindia Malayalam News

ന്യൂഡല്‍ഹി: ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ശിക്ഷ ഇളവ് നല്‍കി മോചിപ്പിക്കുന്ന വിഷയത്തില്‍ ബിജെപിക്ക് രണ്ട് നിലപാട്. ബില്‍ക്കീസ് ബാനു കേസിലെ 11 പ്രതികളെയും വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ദേശിച്ച സാഹചര്യത്തിലാണ് ബിജെപിയുടെ ഇരട്ട നിലപാട് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷകത്തോട് അനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ബലാല്‍സംഗം ഉള്‍പ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പ്രത്യേക നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു...

b

എന്നാല്‍ ബില്‍ക്കീസ് ബാനുവിനെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ടവരെയാണ് കഴിഞ്ഞ ദിവസം ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിക്കാന്‍ തീരുമാനിച്ചത്. 11 കുറ്റവാളികളും ഇന്ന് ജയില്‍ മോചിതരാകുകയും ചെയ്തു. കേന്ദ്രവും ഗുജറാത്തും ഭരിക്കുന്നത് ബിജെപിയാണ്. 1992ലെ ഗുജറാത്ത് സര്‍ക്കാര്‍ നയം അടിസ്ഥാനമാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തത്.

പണമില്ലാതെ നട്ടംതിരിഞ്ഞ് കോണ്‍ഗ്രസ്; രാജിവയ്ക്കുമെന്ന് 6 എംഎല്‍എമാര്‍... കൈനീട്ടി സ്വീകരിച്ച് ബിജെപിപണമില്ലാതെ നട്ടംതിരിഞ്ഞ് കോണ്‍ഗ്രസ്; രാജിവയ്ക്കുമെന്ന് 6 എംഎല്‍എമാര്‍... കൈനീട്ടി സ്വീകരിച്ച് ബിജെപി

ഗുജറാത്ത് കലാപത്തിനിടെ 2002 മാര്‍ച്ച് മൂന്നിനാണ് ബില്‍ക്കീസ് ബാനു അക്രമിക്കപ്പെട്ടത്. കലാപം വ്യാപിക്കുന്നു എന്നറിഞ്ഞതോടെ രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ബില്‍ക്കീസും കുടുംബവും. അഹമ്മദാബാദിനടുത്ത പാടത്ത് വച്ചാണ് സംഘം ആക്രമിക്കപ്പെട്ടത്. ബന്ധുക്കളുടെ മുന്നിലിട്ടാണ് ബില്‍ക്കീസിനെയും സംഘത്തിലുണ്ടായിരുന്ന മറ്റുള്ള സ്ത്രീകളെയും അക്രമികള്‍ ബലാല്‍സംഗം ചെയ്തത്. ബോധം നഷ്ടമാകുംവരെ പീഡിപ്പിച്ചു. 21 കാരിയായിരുന്നു അന്ന് ബില്‍ക്കീസ് ബാനു. അഞ്ച് മാസം ഗര്‍ഭിണിയും.

പിന്നീട് അഭയാര്‍ഥി ക്യാംപിലെത്തിയ ബില്‍ക്കീസ് ബാനു സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നിയമ പോരാട്ടം ആരംഭിക്കുകയായിരുന്നു. കേസ് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. 2004ല്‍ സിബിഐ പ്രതികളെ അറസ്റ്റ് ചെയ്തു. ബില്‍ക്കീസിന്റെ അഭ്യര്‍ഥന മാനിച്ച് വിചാരണ മുംബൈയിലേക്ക് മാറ്റിയിരുന്നു. 2008 ജനുവരി 21ന് 11 പ്രതികളെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു.

ബോംബെ ഹൈക്കോടതി ശിക്ഷ ശരിവെക്കുകയും ചെയ്തു. പ്രതികളില്‍ ഒരാളായ രാധേശ്യാം ഷാ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. വിഷയം പരിശോധിക്കാന്‍ കഴിഞ്ഞ മെയ് മാസത്തില്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ രൂപീകരിച്ച സമിതി വിഷയത്തില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇന്ന് രാവിലെ 11 പ്രതികളും ഗോധ്ര ജയിലില്‍ നിന്ന് പുറത്തിറങ്ങി. മധുരം നല്‍കി കുടുംബാംഗങ്ങള്‍ ഇവരെ സ്വീകരിച്ചു. നിസാര കേസുകളിലെ പ്രതികള്‍ പോലും തടവില്‍ കഴിയവെയാണ് ഇത്രയും ക്രൂരത കാണിച്ച പ്രതികളെ സര്‍ക്കാര്‍ വിട്ടയച്ചതെന്ന് മനുഷ്യാവകാശ അഭിഭാഷകന്‍ ഷംഷാദ് പത്താന്‍ പ്രതികരിച്ചു.

English summary
Center And Gujarat Governments Dual Policy Over Like Bilkis Bano Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X