കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഗരറ്റിനും ഇനി വാറ്റ്

  • By Meera Balan
Google Oneindia Malayalam News

Cigarette
ദില്ലി: സിഗരറ്റ് വലിയ്ക്ക് ചെലവ് കൂടുന്നു. പുകയില് ഉത്പ്പന്നങ്ങള്‍ക്ക് അന്‍പത് ശതമാനം വരെ മൂല്യവര്‍ധിത നികുതി ചുമത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

സിഗരറ്റിന്റെ ഉപയോഗം രാജ്യത്ത് പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. വില വര്‍ദ്ധിപ്പിച്ച ഉപയോഗം കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ഇഥു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു.

ബജറ്റില്‍ സിഗരറ്റിന്റെ നികുതി ഉയര്‍ത്തി മൂന്ന് രൂപ വരെ വര്‍ദ്ധിപ്പിയ്ക്കാന്‍ അഭ്യര്‍ത്ഥിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയ്ക്കും ഹര്‍ഷവര്‍ദ്ധന്‍ കത്തെഴുതിയിരുന്നു.

നിലവില്‍ രാജ്യത്ത് സിഗരറ്റിന് ഏറ്റവും അധികം നികുതി നിലനില്‍ക്കുന്ന രാജസ്ഥാനെ മാതൃകയാക്കാനാണ് ആരോഗ്യമന്ത്രി ആവശ്യപ്പെടുന്നത്. പുകയില ഉത്പ്പന്നങ്ങള്‍ക്ക് 60 ശതമാനമാണ് രാജസ്ഥാനിലെ നികുതി. രാജ്യത്ത് പുകയില കാരണമുണ്ടാകുന്ന രോഗങ്ങളും മരണങ്ങളും വര്‍ദ്ദിച്ച് സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഇഠപെടല്‍.

English summary
Center ask to impose up to 50 percentage VAT for tobacco products
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X