കേരളത്തിന്റെ 400 മെഡിക്കല്‍ സീറ്റ് വെട്ടിക്കുറച്ചു
ദില്ലി: കേരളത്തിലെ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം പുരഗമിക്കവെ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ നിരാശപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ 400ഓളം മെഡിക്കല്‍ സീറ്റുകള്‍ വെട്ടിക്കുറച്ചു. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള അടിസ്ഥാന സൗകര്യ വികസനത്തില്‍ പിറകോട്ടു പോയതിനെ തുടര്‍ന്നാണ് സീറ്റകള്‍ വെട്ടിക്കുറച്ചത്.
ഏതൊക്കെ കോളേജുകളില്‍ നിന്നാണ് സീറ്റുകള്‍ വെട്ടിക്കുറച്ചതെന്ന വിവരമില്ലെങ്കിലും സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ സീറ്റുകളാണ് നഷ്ടമായിരിക്കുന്നതെന്നുറപ്പാണ്. ഇത്രയും സീറ്റുകള്‍ നഷ്ടപ്പെടുന്നതോടെ സീറ്റുറപ്പിച്ച റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള 400 കുട്ടികള്‍ തഴയപ്പെടും. സര്‍ക്കാര്‍ സ്വാശ്രയ സീറ്റുകളുടെ അനുപാതത്തില്‍ വരാനിരിക്കുന്ന മാറ്റം വീണ്ടും തര്‍ക്കത്തിനിടയാക്കുമെന്ന ആശങ്കയും നിലവിലുണ്ട്.

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധനാണ് സീറ്റുകള്‍ വെട്ടിക്കുറച്ചകാര്യം പുറത്തുവിട്ടത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പരിശോധനയില്‍ വീഴ്ചവരുത്തിയതിന തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കേരളത്തോട് വിശദീകരണം തേടിയിരുന്നു.
എന്നാല്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് നാലു മെഡിക്കല്‍ കോളേജുകളില്‍ നിന്നായി 400 സീറ്റുകള്‍ കുറയ്ക്കാന്‍ തീരുമാനിച്ചത്. രാജ്യത്തെ 45 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം റദ്ദാക്കിയതായും 16 പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതായും കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.












Click it and Unblock the Notifications