കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ തലപ്പത്തേക്ക് നാമനിര്‍ദേശം ലഭിച്ച് വനിത ഐപിഎസും, 11 പേര്‍ അന്തിമ പട്ടികയില്‍, തീരുമാനം സെലക്ഷന്‍ പാനലിന്

  • By Desk
Google Oneindia Malayalam News

ദില്ലി: ഏറെ നാളായി പുകയുന്ന സിബിഎ തര്‍ക്കത്തിന് പരിസമാപ്തി ആയെങ്കിലും പുതിയ സിബിഐ മേധാവിയെ ഇനിയും തിരഞ്ഞെടുത്തിട്ടില്ല. 11 ഐപിഎസ് ഉദ്യോഗസ്ഥരെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക്‌ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ വനിതയാണ്. ഫെബ്രുവരി ഒന്നിന് പ്രധാനമന്ത്രി ഉള്‍പ്പെടുന്ന സെലക്ഷന്‍ കമ്മിറ്റി പുതിയ സിബിഐ മേധാവിയെ തിരഞ്ഞെടുക്കും. ബംഗാളില്‍ വേരുകളുള്ള 1883 ബാച്ച് മധ്യപ്രദേശ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥയായ റിന മിത്രയുടെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. അങ്ങനെയെങ്കില്‍ സിബിഐ തലപ്പത്ത് വരുന്ന ആദ്യ വനിത ആയിരിക്കും റിന മിത്ര.

<strong><br> അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടനിലക്കാരായ രാജീവ് സക്‌സേനയെയും ദീപക് തല്‍വാറിനെയും ഇന്ത്യയിലെത്തിക്കും</strong>
അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടനിലക്കാരായ രാജീവ് സക്‌സേനയെയും ദീപക് തല്‍വാറിനെയും ഇന്ത്യയിലെത്തിക്കും

മുന്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും ലിസ്റ്റിലുണ്ട.് അലേക് വര്‍മയ്‌ക്കൊപ്പം സിബിഐയില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും 11 പേകരില്‍ അസ്താനയും ഉള്‍പ്പെടുന്നു. റിന മിത്ര നിലവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്റേണല്‍ സെക്യൂരിറ്റി സ്‌പെഷല്‍ സെക്രട്ടറിയാണ്. ഇതി വരെ അഴിമതി രഹിതമായ റെക്കോര്‍ഡാണ് റിനയ്ക്കുള്ളത്. വിവാദത്തില്‍ പെടാത്ത ഉദ്യോഗസ്ഥയായ റിനയ്ക്ക് സിബിഐയില്‍ അഞ്ച് വര്‍ഷത്തെ മുന്‍പരിചയമുണ്ട്.

rinamitra01-1548

സിബിഐയില്‍ മുന്‍പരിചയത്തിന്റെ അടിസ്ഥാനത്തില്‍ 11 പേരെയാണ് മേധാവി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. 1983 1985 ബാച്ച് ഉദ്യോഗസ്ഥരാണ് ലിസ്റ്റിലുള്ളതെന്ന് സിബിഐയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. രാകേഷ് അസ്താന 1984 കേഡറിലെ ഉദ്യോഗസ്ഥനാണ്, എന്നാല്‍ നേരത്തെ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും അസ്താനയെ നിയമിക്കാന്‍ സാധ്യതയില്ലെന്ന് പറയുന്നു.


കഴിഞ്ഞ ആഴ്ച്ച സെലക്ഷന്‍ കമ്മിറ്റി കൂടിയെങ്കിലും തീരുമാനത്തിലെത്തിയിരുന്നില്ല. പ്രധാനമന്ത്രിക്ക് പുറമേ, ചീഫ് ജസ്റ്റിസ് രജ്ജന്‍ ഗോഗോയ്, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് സമിതിയില്‍ ഉള്ളത്. മുന്നേ ചേര്‍ന്ന യോഗത്തില്‍ ഉദ്യോഗസ്ഥരുടെ പേരുകളല്ലാതെ കരിയര്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും അതിനാലാണ് തീരുമാനം ആകാഞ്ഞതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഖെ പറഞ്ഞിരുന്നു.

English summary
Center will soon declare new CBI chief, 11 officers are are short listed and one among them is woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X