കര്‍ഷക സമരത്തിനെത്തുന്ന കര്‍ഷകരെ തടയാന്‍ ട്രെയിന്‍ തിരിച്ചുവിട്ട് കേന്ദ്രം; പ്രതിഷേധം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രക്ഷോഭ സ്ഥലത്തേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തുന്നത് തടയാന്‍ ട്രയിന്‍ തിരിച്ചുവിട്ടതായി പരാതി. തിങ്കളാഴ്‌ച്ച പഞ്ചാബില്‍ നിന്നും ഡല്‍ഹി വഴി മുബൈയിലേക്ക് പോകേണ്ടിയിരുന്ന പഞ്ചാബ് മെയിലാണ് യാതൊരു മുന്നറിയിപ്പും കൂടാതെ റൂട്ട് തിരിച്ച് വിട്ടത്. നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തി.
ഫിറോസ്‌പൂര്‍ മുംബൈ പഞ്ചാബ് മെയില്‍ വഴി തിരിച്ചുവിട്ടതുമൂലം കര്‍ഷകസമരത്തല്‍ പങ്കെടുക്കാനായി എത്താനിരുന്ന ആയിരത്തോളം കര്‍ഷകര്‍ക്കാണ് സമരഭൂമിയില്‍ എത്താന്‍ കഴിയാതെ പോയത്. യാതൊരു മുന്നറിയിപ്പും കൂടാതെ റൂട്ട് തിരിച്ചുവിട്ടുകൊണ്ടുള്ള നടപടി അതിനെ തടസപ്പെടുത്തിയെന്ന് സമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ യോഗേന്ദ്ര യാദവ് പറഞ്ഞു. ഇത് ദില്ലി അതിര്‍ത്തിയിലേക്കുള്ള കര്‍ഷകരുടെ യാത്രതടസപ്പെടുത്തുന്നതിനായി നടത്തിയ നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ സാങ്കേതിക തടസങ്ങള്‍ മൂലമാണ് പെട്ടെന്ന് ട്രെയിന്റെ റൂട്ട് തിരിച്ചുവിടേണ്ടിവന്നതെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം. ഡല്‍ഹിയിലെ റോഹ്‌തക്.ശകുര്‍ബാസ്‌ക് എന്നീ സ്‌റ്റേഷനുകള്‍ക്കിടയില്‍ ചില ഉപകരണങ്ങള്‍ തകരാറിലായാതിനാലാണ് ട്രാക്ക് തിരിച്ച് വിടേണ്ടി വന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
സാധാരണ ഗതിയില്‍ പഞ്ചാബിലെ ഫിറോസ്‌പൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ റോബ്‌തക്കില്‍ നിന്നുമാണ് ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് ട്രെയിന്‍ ന്യൂഡല്‍ഹിയിലേക്ക് പ്രവേശിക്കും. എന്നാല്‍ തിങ്കളഴ്‌ച്ച യോതൊരു മുന്നറിയിപ്പും കൂടാതെ ട്രയിന്റെ റൂട്ട് മാറ്റി റോഹ്‌തഗില്‍ നിന്ന് ഹരിയാനയിലെ റെവാരി വഴി മുംബൈയിലേക്ക് പോവുകയായിരുന്നു.












Click it and Unblock the Notifications