കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്കൗണ്ട് ഒന്നിന് 10 രൂപ, ഇ പെയ്മെന്‍റ് പഠിപ്പിച്ചാല്‍ 100 രൂപ... ഇതൊക്കെ നടക്കുമോ?

സാധാരണക്കാര്‍ക്കിടയില്‍ നോട്ട് രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കു കേന്ദ്ര സര്‍ക്കാര്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു.

  • By Sreenath PS
Google Oneindia Malayalam News

കാലനില്ലാത്ത കാലത്തെപ്പറ്റി കുഞ്ചന്‍ നമ്പ്യാര്‍ ദശാബ്ദങ്ങള്‍ക്കു മുന്‍പു പാടിയിട്ടുണ്ട്. ആദ്യം കേള്‍ക്കുമ്പോള്‍ എന്തു മനോഹരം. പക്ഷേ കാലനില്ലാതായാല്‍ ഉണ്ടാകുന്ന പൊല്ലാപ്പുകള്‍ നമ്പ്യാര്‍ വിവരിക്കുമ്പോഴാണു സംഗതി വിചാരിച്ചത്ര മനോഹരമല്ല എന്നു മനസിലാകുന്നത്.

ഇവിടിപ്പോള്‍ കറന്‍സിയില്ലാത്ത കാലമാണു കേന്ദ്ര സര്‍ക്കാര്‍ സ്വപ്നം കാണുന്നത്.ആ കാലത്തിന്‍റെ മേന്മകളും പൊല്ലാപ്പുകളും പിന്നീടു ചര്‍ച്ചചെയ്യാം. എന്തായാലും കറന്‍സിയില്ലാത്ത കാലം മുന്നില്‍ക്കണ്ടുകൊണ്ടുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കായി സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം.

Read Also: നോട്ട് നിരോധനം:10 കേസുകള്‍,16 അറസ്റ്റ്, കള്ളപ്പണക്കാരെ കുടുക്കാനുള്ള മോദിയുടെ നീക്കം ഫലം കാണുന്നു!!

അക്കൗണ്ട് ഒന്നിന് 10 രൂപ, ഇ പേയ്മെന്‍റ് 100 രൂപ

അക്കൗണ്ട് ഒന്നിന് 10 രൂപ, ഇ പേയ്മെന്‍റ് 100 രൂപ

കറന്‍സിരഹിത കാലം സാധ്യമാക്കാന്‍ സഹായിക്കുന്നവര്‍ക്കു കേന്ദ്രം പ്രഖ്യാപിച്ച പ്രതിഫലത്തിന്‍റെ പട്ടികയാണിത്. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത സാധാരണക്കാരന് അക്കൗണ്ട് എടുത്തു നല്‍കിയാല്‍ തലയൊന്നിന് 10 രൂപയാണ് ഇനാം. ചെറുകിട കച്ചവടക്കാരെ ഇ പെയ്മെന്‍റ് സംവിധാനം പഠിപ്പിച്ചാല്‍ തലയൊന്നിന് 100 രൂപവരെ കിട്ടും. കൈത്തൊഴിലുകാരും സാധനങ്ങള്‍ കൊണ്ടു നടന്നു വില്‍ക്കുന്നവരും അടക്കം 10 പേരെ ഇ പെയ്മെന്‍റിന്‍റെ പാതയിലേക്കു കൊണ്ടുവന്നാല്‍ 100 രൂപ പ്രതിഫലം പറ്റാം.

ഇതൊക്കെ നടക്കുമോ ?

ഇതൊക്കെ നടക്കുമോ ?

വിഷയത്തില്‍ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്. 10 രൂപയ്ക്കു വേണ്ടി അക്കൗണ്ട് എടുത്തു നല്‍കാന്‍ ആരെങ്കിലും തയാറാകുമോ ? 200 രൂപയ്ക്കു വേണ്ടി 40 ഗ്രാമീണരെ സ്മാര്‍ട് ഫോണ്‍, സ്വൈപിങ് യന്ത്രം, ഇ വാലറ്റ് അടക്കമുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ പഠിപ്പിക്കാന്‍ ആളെ കിട്ടുമോ ?

ഗ്രാമീണ സംരംഭകരേ ഇതിലേ ഇതിലേ...

ഗ്രാമീണ സംരംഭകരേ ഇതിലേ ഇതിലേ...

സാധാരണക്കാരായ ഗ്രാമീണരെ നോട്ട് രഹിത ഇടപാടുകള്‍ പഠിപ്പിച്ചാല്‍ ലഭിക്കുന്ന പ്രതിഫലം കേരളത്തില്‍ നിലനില്‍ക്കുന്ന സേവന വേതന വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ പരിതാപകരമാണ്. 40 ഗ്രാമീണര്‍ക്കു നോട്ട് രഹിത ഇടപാടുകളില്‍ പരിശീലനം നല്‍കിയാല്‍ ലഭിക്കുന്നത് 200 രൂപയാണ്.

നോട്ടിനെത്തുരത്താന്‍ സേനയൊരുങ്ങുന്നു

നോട്ടിനെത്തുരത്താന്‍ സേനയൊരുങ്ങുന്നു

നോട്ടിനെതിരായ പടയൊരുക്കത്തിന് സൈനിക പരിശീലനം ആരംഭിച്ചു കഴിഞ്ഞു. വില്ലെജ് തലത്തില്‍ സംരംഭക സൊസൈറ്റികള്‍ രൂപീകരിച്ച് വില്ലെജ് സംരംഭകരെ നിയോഗിച്ചാണ് ഗ്രാമ പ്രദേശങ്ങളില്‍ നോട്ടിനെതിരായ പ്രചാരണം നടത്തുന്നത്. കേരളത്തില്‍ 14 ജില്ലകളിലും സംരംഭക സൊസൈറ്റികള്‍ സ്ഥാപിച്ചിട്ടുണ്ട്. സൊസൈറ്റികളുടെ ഭാഗമായി 2000ത്തോളം സംരംഭകരാണു നോട്ടിനെതിരെ പടവെട്ടാന്‍ രംഗത്തിറങ്ങിയിട്ടുള്ളത്. റസിഡന്‍റ്സ് അസോസിയേഷനുകളും വ്യാപാരി സംഘടനകളും സ്വയം സഹായ സംഘങ്ങളും വഴിയാണു സംരംഭകര്‍ക്കു പരിശീലനം നല്‍കുന്നത്. ഒരു ജില്ല മുഴുവന്‍ നോട്ട് രഹിതമാകിയാല്‍ ബന്ധപ്പെട്ട സൊസൈറ്റിക്ക് അഞ്ചു ലക്ഷം രൂപ വരെ ലഭിക്കും.

ആദ്യ ഘട്ടത്തില്‍ ഒരു കോടി, ലക്ഷ്യം ചെറുകിടക്കാരേ

ആദ്യ ഘട്ടത്തില്‍ ഒരു കോടി, ലക്ഷ്യം ചെറുകിടക്കാരേ

നോട്ട് രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ രാജ്യത്ത് ഒരു കോടി പേരെ നോട്ട് രഹിത ഇടപാടുകളിലേക്കു കൊണ്ടുവരാനാണു ലക്ഷ്യമിടുന്നത്. 25ലക്ഷം ചെറുകിട കച്ചവടക്കാരുടെ ആദ്യഘട്ടത്തില്‍ ഓണ്‍ ലൈന്‍ ഇടപാടുകളിലേക്കു മാറ്റും. സ്മാര്‍ട് ഫോണ്‍, സ്വൈപിങ് യന്ത്രങ്ങള്‍, ഇ വാലറ്റുകള്‍ എന്നിവയുടെ ഉപയോഗത്തിലാണു പ്രധാനമായും പരിശീലനം നല്‍കുക.

പണി പാളുമോ ?

പണി പാളുമോ ?

കറന്‍സി രഹിത സാമ്പത്തിക വ്യവസ്ഥ എത്രത്തോളം ഫലപ്രദമാണ് എന്നതു സംബന്ധിച്ച് രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായ നടപടികളുമായി മുന്നോട്ടു പോകുന്നത്. ഇന്ത്യയെപ്പോലെ ഇത്ര വിസ്തൃതമായ, വ്യത്യസ്ഥ സംസ്കാരങ്ങളും ജീവിത, വിനിമയ രീതികളും നിലനില്‍ക്കുന്ന രാജ്യത്ത് ഏകീകൃത സംവിധാനം കൊണ്ടു വരുന്നത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണെങ്കില്‍ പണി പാളില്ലേ എന്നതാണു പ്രസക്തമായ ചോദ്യം.

English summary
Central government started the measures to teach the villagers that how they can be a part of the cashless economy. offered rewards for those who help for it. but there is a question arise that is it practical ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X