കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേ, പ്രതിരോധം: മോദി വിദേശനിക്ഷേപത്തിന്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് സമൂലമായ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കാണ് പുതിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് സൂചന. പ്രതിരോധ മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപമാണ് വരാന്‍ പോകുന്നത്. റെയില്‍വേയിലും വിദേശ നിക്ഷേപം വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിരോധ മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് വാണിജ്യമന്ത്രാലയം അനുമതി നല്‍കിക്കഴിഞ്ഞു. നേരത്തെ 26 ശതമനം മാത്രമായിരുന്നു പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപത്തിനുള്ള അനുമതി. ഇത് ഉയര്‍ത്തുന്നകാര്യം മുമ്പ് പരിഗണനയില്‍ വന്നപ്പോള്‍ അന്നത്തെ പ്രതിരോധമന്ത്രി എകെ ആന്റണി അനുവദിച്ചിരുന്നില്ല.

Narendra Modi

റെയില്‍വേയിലും വിദേശ നിക്ഷേപത്തിന് നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിവിധ പദ്ധതികളില്‍ 100 ശതമാനവും വിദേശ നിക്ഷേപത്തിന് അനുമതിയുണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

നിലവിലുള്ള എല്ലാ തരത്തിലും ഉള്ള പ്രതിബന്ധങ്ങളേയും മറികടന്നുകൊണ്ടുള്ള സാമ്പത്തിക വളര്‍ച്ചയാണ് മോദി ലക്ഷ്യമിടുന്നത്. വിവിധ മന്ത്രാലയങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്ക് ഉടന്‍ തന്നെ അനുമതി നല്‍കാനാണത്രെ മോദി ഭരണകൂടത്തിന്റെ തീരുമാനം. ഏതാണ്ട് 80,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഉടന്‍ തന്നെ അനുമതി ലഭിച്ചേക്കും.

English summary
Central Government to give consent for FDI in Defence and Railway.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X