കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാക്കൾക്ക് കോളടിച്ചു! പൊതുമേഖല സ്ഥാപനത്തിൽ ലക്ഷങ്ങൾ ശന്പമുള്ള ഡയറക്ടർമാരായി നിയമനം...

ഷാസിയ ഇൽമി അടക്കമുള്ള ബിജെപി നേതാക്കളെയാണ് സ്വതന്ത്ര ഡയറക്ടർമാരായി നിയമിച്ചിരിക്കുന്നത്.

  • By മരിയ
Google Oneindia Malayalam News

ദില്ലി: പൊതുമേഖല സ്ഥാപനങ്ങളുടെ ഡയറക്ടര്‍ബോര്‍ഡ് തസ്തികയിലേക്ക് സ്വന്തക്കാരെ തിരുകി കയറ്റിയ കേന്ദ്ര സര്‍ക്കാരിന്‌റെ നടപടി വിവാദമാകുന്നു.സ്വതന്ത്ര ഡയറക്ടര്‍മാരുടെ തസ്തികയിലേക്കാണ് ബിജെപി നേതാക്കളെ നിയമിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ശമ്പള ഇനത്തിലും ട്രാവല്‍ അലവന്‍സ്, ഡിയര്‍നസ്സ് അലവന്‍സ് ഇനത്തിലും ഇവര്‍ക്ക് ലഭിയ്ക്കുക. ജനുവരി 24നാണ് 10 ബിജെപി നേതാക്കളെ ഡയറക്ടര്‍മാരായി നിയമിച്ച് അപ്പോയ്‌മെന്‌റ് കമ്മിറ്റി ഓഫ് കാബിനറ്റ് ഉത്തരവ് ഇറക്കിയിരുന്നു. അതിന് പുറമേയാണ് പുതിയ 6 അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്കിഷോര്‍ ദാസ്

ബിജെപിയുടെ ഒഡീഷ ഘടകം വൈസ് പ്രസിഡന്‌റാണ് ഇദ്ദേഹം. ഹിന്ദുസ്ഥാന്‍ ഫ്‌ളൂറോ കാര്‍ബണ്‍സിന്‌റെ സ്വതന്ത്ര ഡയറക്ടര്‍ ആയാണ് രാജ് കിഷോര്‍ ദാസിനെ നിയമിച്ചിരിക്കുന്നത്.

ജ്യോതി കൗഷല്‍ സേത്ത്

വഡോദര മുന്‍ മേയര്‍. ഫാക്ടിന്‌റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം ആകും.

ഗഗിഡി മനോഹര്‍ റെഡ്ഡി

2009ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ആന്ധപ്രദേശില്‍ മത്സരിച്ചിട്ടുണ്ട്. ഫാക്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് . കെമിസ്ട്രിയില്‍ പിഎച്ച് ഡി നേടിയതായും അവകാശപ്പെടുന്നു.

ഹര്‍ഷദ് എ പട്ടേല്‍

ബിജെപി ഗുജറാത്ത് ഘടകം മീഡിയ കോര്‍ഡിനേറ്റര്‍. എഡ്‌സിലിന്‌റെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു.

നേതാക്കള്‍ക്ക് ഉന്നത പദവി

എഎപി വിട്ട് ബിജെപിയില്‍ എത്തിയ ഷാസിയ ഇല്‍മി അടക്കമുള്ളവര്‍ക്ക് ഉന്നത പദവി നല്‍കിയ കാര്യ ഇന്ത്യന്‍ എക്‌സപ്രസ് ആണ് പുറത്ത് വിട്ടത്. ദില്ലി ഘടകം വൈസ് പ്രസിഡന്‌റായ ഷാസിയയെ എഞ്ചിനീര്‍സ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്.

ലക്ഷങ്ങള്‍ അലവന്‍സ്

ശമ്പളവും അലവന്‍സുമായി 2 ലക്ഷം രൂപ വരുമാനം ഉള്ള പോസ്റ്റുകളില്‍ ആണ് ബിജെപി വിശ്വസ്തരെ നിയമിച്ചിരിക്കുന്നത്. സ്വതന്ത്ര ഡയറക്ടര്‍മാരെ നിയമിക്കാനുള്ള എല്ലാ ചട്ടങ്ങളും മറികടന്നാണ് പുതിയ നിയമനങ്ങള്‍

English summary
The Appointments Committee of the Cabinet (ACC) had on January 24 approved at least 10 BJP members to be on the boards of state-owned companies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X