കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍ അതിവേഗം; ബജറ്റ് നിര്‍ദേശങ്ങളില്‍ നടപടി തുടങ്ങി, മൂന്ന് ലക്ഷം നിയമനം

ആദായനികുതി വകുപ്പിലാണ് കൂടുതല്‍ നിയമനം. പിന്നെ കസ്റ്റംസിലും എക്‌സൈസിലും. നിരവധി പുതിയ തസ്തികകള്‍ രൂപീകരിക്കും.

  • By Ashif
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ അതിവേഗം ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നു. മൂന്ന് ലക്ഷത്തോളം പേരെ കൂടെ കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ നിയമിക്കും. ഇതുസംബന്ധിച്ച നടപടികള്‍ക്ക് തുടക്കമായി.

സൗദി രാജാവിന്റെ യാത്ര ഗംഭീരം; 1500 പരിവാരങ്ങള്‍, 450 ടണ്‍ ചരക്ക്, കാറുകള്‍, ഏഴ് വിമാനങ്ങള്‍....

ആദായനികുതി വകുപ്പിലാണ് കൂടുതല്‍ നിയമനം. പിന്നെ കസ്റ്റംസിലും എക്‌സൈസിലും. നിരവധി പുതിയ തസ്തികകള്‍ രൂപീകരിക്കും. സര്‍ക്കാര്‍ നടപടികളും ഫയലുകളുടെ തീര്‍പ്പാക്കലും വേഗത്തിലാക്കുന്നിനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

കള്ളപ്പണം പിടികൂടാന്‍ കൂടുതല്‍ പേര്‍

നോട്ട് നിരോധനത്തിന് ശേഷം ആദായ നികുതി വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമക്കിയിരുന്നു. വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ കള്ളപ്പണം പിടിക്കുന്നതുള്‍പ്പെടെയുള്ള നീക്കങ്ങള്‍ക്ക് വേഗത പോര എന്ന ആരോപണം നേരിടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ നിയമനം വരുന്നത്.

 ആദായ നികുതി വകുപ്പില്‍ ഇരട്ടിയാക്കും

നിലവില്‍ 46000 ഉദ്യോഗസ്ഥരാണ് ആദായ നികുതി വകുപ്പിലുള്ളത്. ഇത് അടുത്ത വര്‍ഷം മാര്‍ച്ച് ആകുമ്പോഴേക്കും ഇരട്ടിയാക്കാനാണ് തീരുമാനം. കസ്റ്റംസ്, എക്‌സൈസ് വിഭാഗങ്ങളിലും സമാനമായ രീതിയില്‍ ഉദ്യോഗസ്ഥരെ നിയമിക്കും. ചരക്കുസേവന നികുതി നടപ്പാക്കുന്നതോടെ കൂടുതല്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നതിനാണിത്.

41000 പേരെ കൂടുതല്‍ നിയമിക്കും

ജിഎസ്ടി നടപ്പാക്കുമ്പോള്‍ കുടുതല്‍ ഉദ്യോഗസ്ഥരുടെ ആവശ്യം വരുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇതിനായി 41000 പേരെ കൂടുതല്‍ നിയമിക്കാനാണ് തീരുമാനം. നിലവില്‍ കസ്റ്റംസില്‍ 50600 ഉം എക്‌സൈസില്‍ 91700 ഉം ഉദ്യോഗസ്ഥരാണുള്ളത്.

റെയില്‍വേയില്‍ പുതിയ നിയമനമില്ല

ബജറ്റ് അവലോകം ചെയ്തതു പ്രകാരം സര്‍ക്കാര്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. റെയില്‍വേയില്‍ പുതിയ നിയമനം വേണ്ട എന്നതാണ് അതിലൊന്ന്. രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന സ്ഥാപനമാണ് റെയില്‍വേ. 13.31 ലക്ഷം പേരാണ് റെയില്‍വേയില്‍ തൊഴിലെടുക്കുന്നത്.

പ്രതിരോധ രംഗത്തും സമാനം

പ്രതിരോധ രംഗത്തും കൂടുതല്‍ നിയമങ്ങള്‍ ഉണ്ടാവില്ല. നിലവിലുള്ള തസ്തികകളില്‍ മാത്രമേ നിയമനം നടക്കൂ. അധികമായി ഉദ്യോഗസ്ഥരെ എടുക്കില്ല. അടുത്ത മാര്‍ച്ച് 31ന് ശേഷമേ പുതിയ തസ്തികകള്‍ ആവശ്യമെങ്കില്‍ നിയമിക്കൂ.

നിയമനങ്ങള്‍ നടക്കുന്നത് ഇവിടെ

അതേസമയം, ബഹിരാകാശം, ആണവോര്‍ജം, കാബിനറ്റ് സെക്രട്ടേറിയറ്റ്, മന്ത്രാലയലങ്ങള്‍ (പ്രത്യേകിച്ചും വാര്‍ത്താ വിതരണം, വിദേശകാര്യം) എന്നിവിടങ്ങളിലും നിയമനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. നിലവില്‍ ഇവിടെ നടക്കുന്ന നിയമനങ്ങള്‍ക്ക് പുറമെ പുതിയ നിയമനങ്ങളുമുണ്ടാവും. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ പ്രത്യേക ഉത്തരവുകള്‍ ഇറക്കും.

നേരത്തെ പാഴായ നീക്കങ്ങള്‍

2016ല്‍ ജീവനക്കാരുടെ എണ്ണം 1.88 ലക്ഷമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആദായനികുതി, കസ്റ്റംസ്, എക്‌സൈസ് വകുപ്പുകളില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. ഇതുമൂലം ആദായ നികുതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാനും സാഹചര്യമൊരുക്കി.

പ്രധാനമന്ത്രിയുടെ ഉദ്ദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിക്കുകയും കള്ളപ്പണം പിടികൂടാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുകയും ചെയ്‌തെങ്കിലും ഉദ്യോഗസ്ഥര്‍ വേണ്ടത്ര ഇല്ലാത്തത് ഏറെ പ്രയാസങ്ങള്‍ക്കിടയാക്കിയിരുന്നു. ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ആദായ നികുതി വകുപ്പിന് വേഗത്തില്‍ നടപടിയെടുക്കാനുമായില്ല. ഈ പ്രതിസന്ധി പരിഹരിക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശം.

 ഫയലുകള്‍ കെട്ടിക്കിടക്കുന്നു

ആദായ നികുതി വകുപ്പില്‍ ലക്ഷത്തിലധികം ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഉദ്യോഗസ്ഥരടെ എണ്ണം വര്‍ധിപ്പിച്ച് പ്രശ്‌നത്തില്‍ പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമം. പുതിയ ബജറ്റില്‍ ഇതുസംബന്ധിച്ച നിര്‍ദേശങ്ങളുമുണ്ടായിരുന്നു. അതാണ് നടപ്പാക്കുന്നത്.

വിദേശകാര്യ വകുപ്പില്‍ 2000 പേര്‍

വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ നിലവില്‍ 9294 ജീവനക്കാരാണുള്ളത്. ഇതില്‍ 2000 പേരെ അധികമായി നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 2018 മാര്‍ച്ച് ആകുമ്പോഴേക്കും വിദേശകാര്യ വകുപ്പിലെ ജീവനക്കാരുടെ എണ്ണം 11403 ആകും. വാര്‍ത്താ വിതരണ മന്ത്രാലയത്തിലും സമാനമായ രീതിയില്‍ വര്‍ധന വരുത്തും.

English summary
The Centre in its Budget has provided for the recruitment of around 2.80 lakh more staff. The income tax department, the agency involved in the drive against black money post-demonetisation, is set to expand from the existing strength of 46,000 to 80,000 by March 2018. Similarly, customs and excise department, which will implement the ambitious goods and services tax regime, will get additional manpower of over 41,000. The current strength of 50,600 for customs and excise staff is to go up to 91,700.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X