പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഫലം കണ്ടു; വോട്ടിംഗ് മെഷീനുകള്‍ക്ക് 3000 കോടി, പ്രതിപക്ഷത്തിന്റെ വാദം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: വോട്ടിംഗ് മെഷീനുകള്‍ വാങ്ങുന്നതിനായി കേന്ദ്രം 3000 കോടി രൂപ അനുവദിച്ചു. ഓരോ വോട്ട് രേഖപ്പെടുത്തുമ്പോഴും പേപ്പര്‍ രസീത് നല്‍കുന്നതായിരിക്കും പുതിയ വോട്ടിംഗ് മെഷീന്‍. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് അരുണ്‍ ജെയ്റ്റ്ലി പുതിയ വോട്ടിംഗ് മെഷീനുകള്‍ വാങ്ങുന്നതിനായി 3000 കോടി രൂപ അനുവദിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധമായും പുതിയ വോട്ടര്‍ വേരിഫൈഡ് പേപ്പര്‍ ഓഡിറ്റ് വോട്ടിംഗ് മെഷീനുകള്‍ (വിവിപിഎടി)ഉപയോഗിക്കണമെന്ന് 2013ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പുതിയ വോട്ടിംഗ് മെഷീനുകള്‍ 2019 ലെ പൊതു തിരഞ്ഞെടുപ്പ് മുതല്‍ ഉപയോഗിച്ച് തുടങ്ങും. ഈ മെഷീനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ സുപ്രീം കോടതി താക്കീത് ചെയ്തിട്ടുണ്ട്.

വൈകിക്കുന്നതെന്തിന്

വൈകിക്കുന്നതെന്തിന്

വോട്ടര്‍ വേരിഫൈഡ് പേപ്പര്‍ ഓഡിറ്റ് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നത് വൈകിക്കുന്നതിന് പിന്നിലുള്ള കാരണം എന്താണെന്ന് കഴിഞ്ഞ ആഴ്ച സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസയച്ചിരുന്നു. മെയ് എട്ടിനകം മറുപടി നല്‍കാനാണ് കോടതി നിര്‍ദേശം.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം

വോട്ടര്‍ വേരിഫൈഡ് പേപ്പര്‍ ഓഡിറ്റിംഗ് വോട്ടിംഗ് മെഷീനുകള്‍ വാങ്ങുന്നതിനായി 31000 കോടി രൂപ വേണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തനം

വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തനം

വോട്ടിംഗ് യന്ത്രത്തിനൊപ്പം സ്ഥാപിക്കുന്ന മറ്റൊരു യന്ത്രത്തില്‍ വോട്ടര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയുടെ പേര് പ്രിന്റെ ചെയ്ത് പുറത്തുവരും. ഇത് ശരിയാണെന്ന് വോട്ടര്‍ പരിശോധിച്ച ശേഷം മറ്റൊരു ബോക്‌സിലേയ്ക്ക് മാറ്റുന്നതാണ് വോട്ടര്‍ വേരിഫൈഡ് പേപ്പര്‍ ഓഡിറ്റിംഗ് വോട്ടിംഗ് മെഷീനുകളുടെ പ്രവര്‍ത്തനം.

പരീക്ഷണം വിജയകരം

പരീക്ഷണം വിജയകരം

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്യത്തെ എട്ട് മണ്ഡലങ്ങളില്‍ ഈ യന്ത്രം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെ വിശ്വാസ്യത സംബന്ധിച്ച് സംശയമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ വോട്ടിംഗ് മെഷീനുകളിലേയ്ക്ക് മാറുന്നതിനുള്ള നീക്കം.

തിരഞ്ഞെടുപ്പ് വിവാദം

തിരഞ്ഞെടുപ്പ് വിവാദം

ഇലക്ട്രോണിക് മെഷീനുകളില്‍ ക്രമക്കേട് ഉണ്ടെന്നും ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്ന് അവകാശപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

English summary
The government has agreed to release 3,000 crores to buy new electronic voting machines that print a paper receipt for each vote cast. The decision comes as opposition parties have attacked the machines currently in use as being vulnerable to rigging and is expected to be announced by Finance Minister Arun Jaitley later today.
Please Wait while comments are loading...