കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ഇ-ഡ്രോപ്പ് ബോക്‌സ്?

  • By Sandra
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇ- ഡ്രോപ്പ് സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍. സ്‌കൂളിലോ, വീട്ടിലോ സമൂഹത്തിലോ കുട്ടികള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ കുട്ടികള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നതാണ് സംവിധാനം. സ്‌കൂളിനും വീടിനും പുറമേ , ബസ്, ട്യൂഷന്‍ ക്ലാസ് എന്നിവിടങ്ങളില്‍ നിന്ന് നേരിടേണ്ടിവരുന്ന ലൈംഗിക അതിക്രമങ്ങള്‍ എന്നിവയാണ് ഇത്തരത്തില്‍ കുട്ടികള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുക.

കുട്ടികള്‍ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ലളിതമായ ഭാഷയും ചെറിയ ചിത്രങ്ങളും ഐക്കണുകളുമാണ് ഡ്രോപ്പ് ബോക്‌സില്‍ ഉപയോഗിക്കുക. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റേതാണ് പദ്ധതി. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ വെബ്ബ്‌സൈറ്റിലായിരിക്കും ഇ- ഡ്രോപ്പ് ബോക്‌സ് സംവിധാനം ഉള്‍പ്പെടുത്തുക. കമ്മീഷനായിരിക്കും ഇതിനാവശ്യമായ ഐക്കണുകള്‍ തയ്യാറാക്കുന്നതിനുള്ള ചുമതല.

child-abuse

അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി സ്‌കൂളുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിച്ചുകൊണ്ട് ഡല്‍ഹി പോലീസ് ആരംഭിച്ചിട്ടുള്ള 'ഓപ്പറേഷന്‍ നിര്‍ഭീക്' പദ്ധതിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇത്തരമൊരു പദ്ധതി ആരംഭിക്കാനൊരുങ്ങുന്നത്. ഇ- ഡ്രോപ്പ് ബോക്‌സുകളില്‍ ലഭിക്കുന്ന പരാതികള്‍ എഎഫ്ആറുകളാക്കി മാറ്റി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള മാര്‍ഗ്ഗവും ഇതോടൊപ്പമുണ്ട്.

യുഎഇ: കുട്ടികളെ തൊട്ടാല്‍ വിലങ്ങുവീഴും; പുതിയ നിയമം ജൂണ്‍ 15 മുതല്‍ യുഎഇ: കുട്ടികളെ തൊട്ടാല്‍ വിലങ്ങുവീഴും; പുതിയ നിയമം ജൂണ്‍ 15 മുതല്‍

ഇന്ത്യയില്‍ 53 ശതമാനത്തോളം കുട്ടികള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും ഇവയില്‍ പുറത്തുപറയാത്ത സംഭവങ്ങളാണ് ഏറെയുള്ളതെന്നും 2007ല്‍ ഇന്ത്യയില്‍ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. 13 സംസ്ഥാനങ്ങളിലായി നടന്ന പഠനത്തില്‍ ആന്ധ്രപ്രദേശ്, ബീഹാര്‍, ആസാം, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരം സംഭവങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികള്‍ ഇക്കാര്യം മറ്റുള്ളവരുമായി പങ്കുവെക്കാറില്ലെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചിട്ടുള്ളത്.

English summary
Centre soon to launch E-drop box to report child abuse.The ministry of women and child development add this for supporting direct reporting of such cases.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X