കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോട്ടലുകളുമായി ചേർന്ന് വാക്സിനേഷൻ പാക്കേജ്; കർശന നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം

ആശുപത്രികൾക്ക് പുറമേ കമ്മ്യൂണിറ്റി ഹാളുകളിലും, പഞ്ചായത്ത് കേന്ദ്രങ്ങളിലും,ജീവനക്കാർക്ക് വേണ്ടി സ്വാകാര്യ ഓഫീസുകളിലും മാത്രമേ വാക്സിനേഷൻ നടത്താൻ അനുവാദമുള്ളു

Google Oneindia Malayalam News

സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന്‍ മാര്‍ഗനിർദശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. ഹോട്ടലുമായി ചേർന്ന് വാക്‌സിനേഷൻ ഒരുക്കുന്നത് കേന്ദ്രസർക്കാർ തടഞ്ഞു. ഹോട്ടലുകളിൽ വച്ച് വാക്സിനേഷൻ നടത്താൻ സൗകര്യം ഓർക്കുന്നത് ചട്ട വിരുദ്ധമാണ് എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇത്തരത്തിൽ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും കേന്ദ്രം നിർദേശം നൽകി.

ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

vaccine

ആശുപത്രികൾക്ക് പുറമേ കമ്മ്യൂണിറ്റി ഹാളുകളിലും, പഞ്ചായത്ത് കേന്ദ്രങ്ങളിലും,ജീവനക്കാർക്ക് വേണ്ടി സ്വാകാര്യ ഓഫീസുകളിലും മാത്രമേ വാക്സിനേഷൻ നടത്താൻ അനുവാദമുള്ളു. ദേശീയ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിൽ വാക്സിൻ വിതരണത്തിന് മറ്റ് വഴികൾ പാടില്ല. സ്റ്റാർ ഹോട്ടലുകളിൽ നടത്തുന്ന വാക്സിനേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്, അത് ഉടൻ അവസാനിപ്പിക്കണം.

അതേസമയം രാജ്യത്തെ കോവിഡ് കേസുകളിൽ ഇന്ന് ആശ്വാസം. രണ്ടാം തരംഗത്തിൽ കുതിച്ചുയർന്ന കോവിഡ് രോഗികളുടെ എണ്ണം ഇപ്പോൾ കുറയുന്നതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 1,65,553 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ഘട്ടത്തിൽ നാല് ലക്ഷത്തിന് മുകളിൽ വരെ എത്തിയിരുന്നു. നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യത്ത് പത്ത് ശതമാനത്തിൽ താഴെയാണ്.

ചികിത്സയിലായിരുന്ന 2,76,309 ഇന്നലെ മാത്രം രോഗമുക്തി നേടിയത്. അതേസമയം മരണനിരക്ക് ഉയർന്ന് തന്നെ നിൽക്കുന്നത് ആശങ്കയൊഴിയുന്നില്ല. 3460 മരണമാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 2,78,94,800 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 2,54,54,320 രോഗമുക്തി നേടിയപ്പോൾ 3,25,972 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. 21,14,508 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിലുള്ളത്.

മോഹന്‍ലാലിന്റെ നീരാളിയിലെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
രാജ്യം കോവിഡിനെ വരുതിയിലാക്കുന്നു..പ്രതീക്ഷയുടെ കണക്കുകൾ

English summary
Centre has asked states to take action against institutions giving Covid vaccination package with hotels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X