കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് പാക് തീവ്രവാദികള്‍ ഇന്ത്യയില്‍... എങ്ങും ജാഗ്രതാനിര്‍ദ്ദേശം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കലാപം ആസൂത്രണം ചെയ്ത് അഞ്ച് പാകിസ്താന്‍ തീവ്രവാദികള്‍ അതിര്‍ത്തികടന്ന് എത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

സുരക്ഷ ശക്തമാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. മാര്‍ക്കറ്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും അരാധനാലായങ്ങളിലും തുടങ്ങി തിരക്കേറിയ എല്ലാ സ്ഥലങ്ങളിലും കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിയ്ക്കാനാണ് നിര്‍ദ്ദേശം.

Terrorist

ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ കൂടുതല്‍ ശക്തമായ നിരീക്ഷണം വേണമെന്നാണ് റിപ്പോര്‍ട്ട്. നവരാത്രി, ദുര്‍ഗ്ഗാ പൂജ, ദസറ, മൊഹറം തുടങ്ങിയ ആഘോഷങ്ങള്‍ തുടങ്ങാനിരിയ്ക്കുന്ന സാഹചര്യത്തിലാണിത്.

ആഘോഷങ്ങളുടെ ഭാഗമായി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിയ്ക്കുകയോ വര്‍ഗ്ഗീയ വിദ്വേഷമുണ്ടാക്കാന്‍ സാധ്യതയുള്ള എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. ഇത്തരം കാര്യങ്ങള്‍ കര്‍ശനമായി നിരോധിയ്ക്കും.

English summary
With reports of five Pakistani terrorists entering India, the Centre has asked all states to be extra vigilant against any attempt by terrorists to disrupt peace and communal tension by subversive elements during the upcoming festival season.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X