18നും 45നും ഇടയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും വാക്‌സിന്‍, തിരുത്തുമായി കേന്ദ്രം
ദില്ലി: വാക്‌സിന്‍ നയത്തില്‍ പ്രതിഷേധം കനത്തതോടെ തിരുത്തുമായി കേന്ദ്ര സര്‍ക്കാര്‍. പതിനെട്ടിനും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ലഭിക്കുമെന്ന് തിരുത്തിയിരിക്കുകയാണ് കേന്ദ്രം. നേരത്തെ ഈ വിഭാഗത്തില്‍ വരുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ മാത്രമേ വാക്‌സിന്‍ ലഭിക്കൂ എന്ന് കേന്ദ്രം ഉത്തരവ് ഇറക്കിയിരുന്നു. മെയ് ഒന്നിന് ആരംഭിക്കുന്ന പുതിയ ഘട്ട വാക്‌സിനേഷനായിരുന്നു ഇത്. സ്വകാര്യ ആശുപത്രികളില്‍ മാത്രം വാക്‌സിനേഷന്‍ നല്‍കൂ എന്ന ഉത്തരവ് നടപ്പായാല്‍ ഈ വിഭാഗത്തില്‍ വരുന്നവര്‍ക്ക് 400 മുതല്‍ 1200 രൂപ വരെ വാക്‌സിനായി മുടക്കേണ്ടി വരുമായിരുന്നു.

കൊവിഡിന്റെ മറവില്‍ കൊള്ളലാഭമുണ്ടാക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. അതേസമയം സംസ്ഥാനങ്ങല്‍ നേരിട്ട് വാങ്ങുന്ന വാക്‌സിന്‍ മാത്രം സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വിതരണം ചെയ്യുമെന്ന് പുതിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു. നേരത്തെ ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ നിര്‍ദേശം ട്വിറ്ററില്‍ നിന്ന് ആരോഗ്യ മന്ത്രാലയം നീക്കിയിരുന്നു. ലോകത്ത് ഒരിടത്തും ഇല്ലാത്ത വില വാക്‌സിന് ഈടാക്കി മുതലാളിമാര്‍ക്ക് കൊള്ളലാഭം ഉറപ്പാക്കുന്നതിന് പിന്നാലെയാണ് ഹൃദയശൂന്യമായ ഈ നടപടിയെന്ന് എംബി രാജേഷ് ആരോപിച്ചിരുന്നു.
ഏപ്രില്‍ 28നാണ് യുവജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുക. മെയ് ഒന്ന് മുതല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ അല്ലെഹ്കില്‍ സംസ്ഥാന വാങ്ങിയ വാക്‌സിന്‍ കൈവശമുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ലഭ്യമാക്കും. അതേസമയം സ്വകാര്യ ആശുപത്രികള്‍ വഴി വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ സ്വന്തം കൈയ്യില്‍ നിന്നും പണം ചെലവഴിക്കേണ്ടി വരും. സ്വകാര്യ ആശുപത്രികളില്‍ കൊവിഷീല്‍ഡിന് 600 രൂപയാണ് വിലയാണ്. കൊവാക്‌സിനാണെങ്കില്‍ 1200 രൂപയാണ് ഈടാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് ഇത് 150 രൂപയ്ക്കാണ് നല്‍കുന്നത്. സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും. അതാണ് ഇത്ര വലിയ വിലയ്ക്ക് മറ്റ് ആശുപത്രികള്‍ക്ക് നല്‍കുന്നത്.
Recommended Video
അതേസമയം സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ മേഖലയിലും വാക്‌സിന്‍ കൊടുക്കുന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. സംസ്ഥാനങ്ങള്‍ വാക്‌സിന്‍ നേരിട്ട് വാങ്ങാന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പൊന്നും കമ്പനികള്‍ നല്‍കിയിട്ടില്ല. മെയ് 15 വരെ വാക്‌സിന്‍ കിട്ടില്ലെന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നതെന്ന് നേരത്തെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍ പറഞ്ഞിരുന്നു. മെയ് ഒന്നിന് യുവജനങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ പല സംസ്ഥാനങ്ങളിലും നടക്കില്ലെന്നാണ് സൂചന. ആവശ്യത്തിന് സ്റ്റോക് പല സംസ്ഥാനങ്ങളിലുമില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെയാണ് കേന്ദ്രം കൂടുതല്‍ സഹായിക്കുന്നതെന്നാണ് ആരോപണം.












Click it and Unblock the Notifications