Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഐ: കേന്ദ്രം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

ദില്ലി: സി ബി ഐ യെ പോലിസ് സേനയായി കാണാനാകില്ലെന്ന ഗുവാഹത്തി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. സി ബി ഐയുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട നിര്‍ണായക വിധിക്കെതിരെ കേന്ദ്രസര്‍ക്കാരാണ് പരമോന്നത കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണം എന്നുമാണ് കേന്ദ്രത്തിന്റെ ആവശ്യം.

കേന്ദ്ര സഹമന്ത്രി വി നാരായണ സ്വാമി അറ്റോര്‍ണി ജനറല്‍ ജി ഇ വഹാന്‍വതിയുമായി വെള്ളിയാഴ്ച ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഹൈക്കോടതി വിധിയില്‍ അപാകതകളുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്. ഹൈക്കോടതി ഉത്തര്വ സ്‌റ്റേ ചെയ്യാത്ത പക്ഷം പരിഗണനയില്‍ ഇരിക്കുന്ന നിരവധി കേസുകളെ ഇത് ബാധിക്കും എന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.

supreme court

കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പായി തനിക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് കാണിച്ച് ബി എസ് എന്‍ എല്‍ ജീവനക്കാരനായ നവേന്ദ്രകുമാറും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. നവേന്ദ്ര കുമാറിന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു നേരത്തെ ഗുവാഹത്തി ഹൈക്കോടതിയുടെ ഉത്തരവ്. നവംബര്‍ ആറ് ബുധനാഴ്ചയാണ് ഗുവാഹത്തി ഹൈക്കോടതി വിവാദമായ ഉത്തരവ് പുറപ്പെടുവിച്ചത്.

സി ബി ഐയെ പോലിസ് സേനയായി കാണാനാകില്ലെന്നും കേസ് അന്വേഷിക്കാനും അറസ്റ്റ് ചെയ്യാനുമുള്ള ഏജന്‍സിയുടെ അധികാരം ഭരണഘടനാപരമായി തെറ്റാണെന്നുമായിരുന്നു ഗുവാഹത്തി ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതിയുടെ വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. കേന്ദ്ര നിയമമന്ത്രി കപില്‍ സിബല്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+