കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് മരണ സംഖ്യ കൂടുതൽ ബംഗാളിൽ: മമതാ സർക്കാരിന് കേന്ദ്രത്തിന്റെ വിമർശനം, സൌകര്യങ്ങളുടെ അഭാവം നിര

Google Oneindia Malayalam News

കൊൽക്കത്ത: കൊറോണ വൈറസ് വ്യാപനത്തിന്റെ പേരിൽ കേന്ദ്രവും ബംഗാളും തമ്മിലുള്ള പോര് തുടരുന്നു. രാജ്യത്ത് കൊറോണ വൈറസ് ബാധയെത്തുടർന്ന് ഏറ്റവുമധികം പേർ മരിച്ചിട്ടുള്ളത് പശ്ചിമബംഗാളിലാണ്. ഇതിന് പിന്നിൽ കൊറോണ വൈറസ് പരിശോധനകളുടെ എണ്ണം കുറഞ്ഞതും ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുന്ന സാഹചര്യം വരെ ഉണ്ടായതാണന്നാണ് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യങ്ങൾ മുൻനിത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കത്തയച്ചിട്ടുണ്ട്.

 അർണബിന് തലങ്ങളും വിലങ്ങും പണി; ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യയിൽ അർണബിനെതിരെ കേസ് അർണബിന് തലങ്ങളും വിലങ്ങും പണി; ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യയിൽ അർണബിനെതിരെ കേസ്

13.2 ശതമാനം കൊറോണ വൈറസ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് മറ്റേത് സംസ്ഥാനങ്ങളെക്കാളും ഉയർന്നതാണെന്നാണ് കത്തിൽ ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്ത് നിരീക്ഷണവും രോഗനിർണയവും പരിശോധനകളുമെല്ലാം മെല്ലെയാണ് നടക്കുന്നതെന്നും സംസ്ഥാനത്തെ ലോക്ക്ഡൌൺ ലംഘനങ്ങളെക്കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്. സംസ്ഥാനത്ത് ആളുകൾ തിങ്ങിപ്പാർക്കുന്ന ക്ലസ്റ്ററുകളിൽ റാൻഡം ടെസ്റ്റിംഗ് ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കത്തിൽ ഊന്നിപ്പറയുന്നുണ്ട്. ഹൌറയും കൊൽക്കത്തയും ഉൾപ്പെടെയുള്ള ബംഗാളിലെ ചില പ്രദേങ്ങളിൽ ആളുകൾ ലോക്ക്ഡൌൺ ലംഘിച്ച് പുഴയിൽ കുളിക്കാനിറങ്ങുന്നതും കൂട്ടമായി ക്രിക്കറ്റ് കളിക്കാനിറങ്ങുന്നതുമുൾപ്പെടെയുള്ള സംഭവങ്ങൾ വാർത്തയായിരുന്നു. കൊറോണ വ്യാപനം തടയാൻ ശ്രമിക്കുന്ന പോലീസിന് നേരെ ആക്രമണങ്ങളുണ്ടായ സംഭവങ്ങളെക്കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്. രണ്ട് പേജുള്ള കത്ത് പശ്ചിമബംഗാൾ ചീഫ് സെക്രട്ടറി രാജീവ സിൻഹയ്ക്കാണ് അയച്ചിട്ടുള്ളത്.

 mamata-banerjee-15

സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർ നേരിടുന്ന ബുദ്ധിമുട്ടുകളും ക്വാറന്റൈൻ സംവിധാനങ്ങളുടെ കുറവും നിരാശാജനകമാണ്. മാർക്കറ്റുകളിലെ ജനത്തിരക്ക്, ഫേസ്മാസ്ക് ധരിക്കാതെ ആളുകൾ പുറത്തിറങ്ങുന്ന സാഹചര്യം, ശുചിത്വ പരിപാലന സംവിധാനങ്ങളുടെ അഭാവം, ജനങ്ങൾ കായിക വിനോദനങ്ങളിൽ ഏർപ്പെടുന്നതും പുഴയിലിറങ്ങി കുളിക്കുന്നതും കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോക്ക് ഡൌൺ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള വീഴ്ചയും റിക്ഷകൾക്ക് നിയന്ത്രണമില്ലാത്ത അവസ്ഥയും സാമൂഹിക അകലം പാലിക്കാത്തതിന്റെ പ്രശ്നങ്ങളും കേന്ദ്രം കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളാണ് സംസ്ഥാനത്തെ സ്ഥിതി സങ്കീർണ്ണമാക്കിത്തീർത്തതെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനത്ത് ജനങ്ങൾ കൂട്ടംകൂടുന്നത് തടയുന്നതിൽ ജില്ലാ ഭരണകൂടങ്ങൾ പരാജയപ്പെട്ടുവെന്നും കേന്ദ്ര റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കൊൽക്കത്ത ഉൾപ്പെടെയുള്ള നഗരങ്ങൾ സന്ദർശിച്ച രണ്ട് രണ്ട് സംഘങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു.
പശ്ചിമബംഗാളിൽ 13444 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 140 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 364 പേർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തിരുന്നു.

English summary
Centre pens letter to Mamata government over Coronavirus prevention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X