രാജ്യത്തുടനീളം ഉള്‍നാടന്‍ ജലഗതാഗത പദ്ധതി, തിരുവനന്തപുരത്തെയും ചെന്നൈയെയും ബന്ധിപ്പിക്കും

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: തിരുവനന്തപുരത്തെയും ചെന്നൈയെയും ബന്ധിപ്പിച്ചുകൊണ്ട് ഉള്‍നാടന്‍ ജലഗതാഗത പദ്ധതിക്ക് തുടക്കമിടുമെന്ന് കേന്ദ്ര ദേശീയപാത ഷിപ്പിങ് സഹമന്ത്രി പൊന്‍രാധാകൃഷ്ണന്‍. നാഗപട്ടണം, കന്യാകുമാരി വഴി ചെന്നൈയെയും തിരുവനന്തപുരത്തെയും ബന്ധിപ്പിക്കാനാണ് തീരുമാനമെടുക്കുന്നത്.

രാജ്യത്തുടനീളം ഉള്‍നാടന്‍ ജലഗതാഗത പദ്ധതി തുടങ്ങാന്‍ ലക്ഷ്യമിടുന്നതായും മന്ത്രി അറിയിച്ചു. നാഗപട്ടണം, കന്യാകുമാരി വഴി ചെന്നൈയിലെയും തിരുവനന്തപുരത്തെയും തീരപ്രദേശങ്ങളെ ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഇതോടെ തീരദേശ ജില്ലകള്‍ക്ക് മികച്ച ബന്ധം പുലര്‍ത്താന്‍ കഴിയുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

 pon-radhakrishnan

പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ച ചെയ്തു വരികയാണെന്നും മന്ത്രി പറഞ്ഞു.

English summary
'Centre planning inland waterway transport project between Thiruvananthapuram, Chennai'
Please Wait while comments are loading...