ഉച്ചഭക്ഷണം മദ്രസകളിലും!! സംഘികളേ ഇടങ്കോലിടാന്‍ കാത്തിരിയ്ക്കല്ലേ, വരുന്നത് തിരഞ്ഞെടുപ്പ്
ദില്ലി: മുഖ്യധാരാ വിദ്യാഭ്യാസം നല്‍കുന്ന മദ്രസകളില്‍ ഉച്ചഭക്ഷണം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രനീക്കം. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷം മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വിയാണ് പ്രഖ്യാപനം നടത്തിയത്. ഇത് സംബന്ധിച്ച് മദ്രസ പ്രതിനിധികളില്‍ നിന്ന് കൂടുതല്‍ നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്.
2016 ഡിസംബര്‍ 29ന് നടന്ന മൗലാനാ ആസാദ് ഫൗണ്ടേഷന്റെ ജനറല്‍ ബോഡി യോഗത്തിലാണ് മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത് സംബന്ധിച്ച തീരുമാനമുണ്ടായതെന്ന് മുക്താര്‍ അബ്ബാസ് നഖ് വി വ്യക്തമാക്കി. ഇത്തരം മദ്രസകള്‍ക്ക് ഗ്രാന്‍ഡ് ഇന്‍ എയ്ഡ് പദ്ധതി ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിച്ചിട്ടുണ്ട്.

കണക്ക്, സയന്‍സ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിപ്പിച്ച് മുഖ്യധാരാവിദ്യാഭ്യാസം നല്‍കുന്ന മദ്രസകളെയാണ് ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയിലേയ്ക്ക് പരിഗണിക്കുക. ഈ മദ്രസകള്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് ചിന്തിക്കുന്നത് തെറ്റാണെന്നും ഒരേ ജോലി തന്നെയാണ് ഇവര്‍ ചെയ്യുന്നതെന്നും മുക്താാര്‍ നഖ് വി ഓര്‍മ്മിപ്പിക്കുന്നു. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ നനസീം അഹമ്മദ്, കമ്മീഷന്‍ അംഗം പ്രവീണ്‍ ദവാര്‍, സെക്രട്ടറി അമരേന്ദ്ര സിന്‍ഹ എന്നിവര്‍ പങ്കെടുത്ത കോണ്‍ഫറന്‍സിലാണ് നിര്‍ണായക പ്രഖ്യാപനം.












Click it and Unblock the Notifications