കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്കണ്‍വാടികള്‍ ഇനി കോര്‍പ്പറേറ്റ് നിയന്ത്രണത്തില്‍; കേന്ദ്രം തീറെഴുതിക്കൊടുത്തതിന് പിന്നില്‍

കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളാണ് സ്വകാര്യ മേഖലയുടെ ഇടപെടല്‍ ഉറപ്പിയ്ക്കുന്നത്

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ അങ്കണ്‍വാടികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ശക്തമാകുന്നുവെന്ന് സൂചന. ഇത് ലക്ഷ്യമിട്ടാണ് സ്ത്രീശാക്തീകരണത്തിനുള്ള മഹിളാ ശക്തി കേന്ദ്രങ്ങള്‍ ആരംഭിയ്ക്കാനുള്ള പ്രഖ്യാപനം കേന്ദ്രബജറ്റില്‍ നടത്തിയതെന്നാണ് ഇപ്പോഴുയര്‍ന്നിട്ടുള്ള ആരോപണം. ബജറ്റില്‍ ഐസിഡിഎസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റിവച്ച തുകയിലെ വ്യത്യാസവും കണക്കിലെടുത്താണ് രാജ്യത്തെ അങ്കണ്‍വാടികളുടെ പ്രവര്‍ത്തനം പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിനാണ് നീക്കമെന്ന് ആരോപണമുയര്‍ന്നിട്ടുള്ളത്.

ബഹുരാഷ്ട്ര കമ്പനിയായ വേദാന്തയുടെ കീഴിലുള്ള കെയേണ്‍ ഇന്ത്യയുമായി കഴിഞ്ഞ വര്‍ഷം കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ഒപ്പുവച്ച കരാറിന്റെ പിന്തുടര്‍ച്ചയായാണ് ബജറ്റിലെ പ്രഖ്യാപനമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ കേന്ദ്രസര്‍ക്കാരുമായി വേദാന്ത ഒപ്പുവച്ച കരാറില്‍ അങ്കണ്‍വാടികള്‍ നൈപുണ്യവികസനത്തിന് കൂടി ഉപയോഗപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു.

 ബജറ്റില്‍ സ്ത്രീ- ശിശുക്ഷേമത്തിന്

ബജറ്റില്‍ സ്ത്രീ- ശിശുക്ഷേമത്തിന്

ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ധനകാര്യ ബജറ്റില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി 1.84 ലക്ഷം കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 1.56 ലക്ഷം കോടിയായിരുന്നു.

മഹിള ശക്തി കേന്ദ്രങ്ങള്‍

മഹിള ശക്തി കേന്ദ്രങ്ങള്‍

രാജ്യത്ത് മഹിളാ ശക്തി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രഖ്യാപവും കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണ തലത്തില്‍ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്പ്‌മെന്റ് സ്‌കീമിനായി 14 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

മഹിളാ ശക്തികേന്ദ്രങ്ങള്‍ എങ്ങനെ

മഹിളാ ശക്തികേന്ദ്രങ്ങള്‍ എങ്ങനെ

ഗ്രാമീണ മേഖലയിലുള്ള സ്ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടി ആവിഷ്‌കരിക്കുന്ന പദ്ധതിയില്‍ നൈപുണ്യവിസനം, ജോലി, ഡിജിറ്റല്‍ സാക്ഷരത, ആരോഗ്യം, പോഷകാഹാര പദ്ധതി എന്നിവ ലക്ഷ്യമിട്ടാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. ഇതിനായി 500 കോടി രൂപയാണ് ബജറ്റില്‍ മാറ്റിവച്ചിട്ടുള്ളത്.

അങ്കണ്‍വാടി ജീവനക്കാര്‍

അങ്കണ്‍വാടി ജീവനക്കാര്‍

അങ്കണ്‍വാടികള്‍ നൈപുണ്യവികസനത്തിന് വേണ്ടി ഉപയോഗപ്പെടുത്തുമെന്ന് വേദാന്ത പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇത് നിഷേധിച്ചിരുന്നു. എന്നാല്‍ ബജറ്റ് പ്രഖ്യാപനം കൂടി പുറത്തുവന്നതോടെ ആള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് അങ്കണ്‍വാടി വര്‍ക്കേഴ്‌സ ആന്‍ഡ് ഹെല്‍പ്പേഴ്‌സ് കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വേദാന്തയുടെ ലക്ഷ്യം

വേദാന്തയുടെ ലക്ഷ്യം

രാജ്യത്തെ നാലായിരം അങ്കണ്‍വാടി കെട്ടിടങ്ങള്‍ ആധുനികവര്‍ക്കരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കെയേണുമായി കരാര്‍ ഒപ്പുവച്ചിട്ടുള്ളത്. ഇത്തരം അങ്കണ്‍വാടികളില്‍ പകുതി സമയം ശിശുവിദ്യാഭ്യാസത്തിനും അവശേഷിയ്ക്കുന്നത് നൈപുണ്യവികസനത്തിനും വേണ്ടിയായിരിക്കും ഉപയോഗപ്പെടുത്തുകയെന്ന് വോദാന്ത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

English summary
This included a new plan of setting up Mahila Shakti Kendras – or women’s empowerment centres – at the village level in 14 lakh anganwadis under the Integrated Child Development Scheme. According to Jaitley, the Mahila Shakti Kendras will provide “one stop convergent support services for empowering rural women with opportunities for skill development, employment, digital literacy, health and nutrition”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X