കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയന്മാര്‍ക്ക് സന്തോഷിക്കാം; മദ്യത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കാന്‍ കര്‍ശന മാനദണ്ഡം

  • By അക്ഷയ്‌
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വില്‍ക്കുന്ന മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന മാനദണ്ഡങ്ങളുമായി കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി. ഇതിന്റെ കരടു വിജാഞാപനം അതോറിറ്റി പുറത്തിറക്കി. ആരോഗ്യത്തിന് ഹാനീകരമായ വസ്തുക്കള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് വിജ്ഞാപനത്തില്‍ നിര്‍ദേശിക്കുന്നു.

ഓരോ തരം മദ്യത്തിലും ഉപയോഗിക്കാന്‍ പാടുള്ളതും അല്ലാത്തുമായ കാര്യങ്ങള്‍ വളരെ വിശദമായി ഉള്‍പ്പെടുത്തികൊണ്ടാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ കരട് വിജ്ഞാപനം. മദ്യം നിര്‍മ്മിക്കാനും സൂക്ഷിക്കാനുമുള്ള കര്‍ശന നിബന്ധനകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലോറിന്‍ ഹൈഡ്രേറ്റ്, അമോണിയം ക്ലോറൈഡ് തുടങ്ങിയവ ഉള്‍പ്പെടെ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടവയുടെ പട്ടികയും നല്‍കിയിട്ടുണ്ട്.

Liqour

മദ്യകമ്പനികളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് കേന്ദ്രം വിജ്ഞാപനം പുറക്കിയിരിക്കുന്നത്. വൈന്‍ മുതലുള്ള എല്ലാ തരത്തിലുള്ള മദ്യങ്ങള്‍ക്കും വ്യക്തമായ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. മാനദണ്ഡം നിലവില്‍ വന്നാല്‍ സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ക്ക് മദ്യ ഉത്പാദന കേന്ദ്രങ്ങള്‍ പരിശോധിക്കാനും റെയ്ഡ് ചെയ്യാനും കഴിയും. ഇതിനിടെ ഓണക്കാലത്ത് വര്‍ധിച്ച ആവശ്യം പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍, സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാന്റെ ഉല്‍പാദനം വര്‍ധിപ്പിച്ചു.

English summary
The notification has been issued by the Centre after dismissing strong opposition from the liquor producers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X