Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യത്തെ സന്പൂര്‍ണ ബജറ്റ് സമ്മേളനത്തിന് മോദി സര്‍ക്കാര്‍, കടന്പകളേറെ

ദില്ലി: നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന് ഇന്ന് (ഫെബ്രുവരി 22)തുടക്കമാകും. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നയപ്രഖ്യാപനത്തോടെയാണ് ബജറ്റ് തുടങ്ങുക. ആറ് സുപ്രധാന ബില്ലുകള്‍ പാസാക്കാനാണ് സമ്മേളനത്തില്‍ ലക്ഷ്യമിടുന്നത്ത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വ കക്ഷിയോഗത്തില്‍ എല്ലാ വിഷയങ്ങളിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ കക്ഷികളും സഹകരിയ്ക്കണമെന്ന് പ്രധാനമന്ത്രിയും സ്പീക്കര്‍ സുമിത്ര മഹാജനും അഭ്യാര്‍ത്ഥിച്ചു.

Modi

രാജ്യസഭയില്‍ ഇന്‍ഷുറന്‍സ് ബില്‍ ഉള്‍പ്പടെ ഒട്ടേറെ ബില്ലുകള്‍ സര്‍ക്കാരിന് പാസാക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ പ്രതിപക്ഷത്തിന്റെ പിന്തുണ ഏറെ അനിവാര്യമാണ്. കഴിഞ്ഞ ദിവസം മോദി മുലായം സിങുമായും ലാലുപ്രസാദ് യാദവുമായി നടത്തിയ കൂടിക്കാഴ്ച പോലും സമ്മേളനത്തിന് മുന്നോടിയായുള്ള തന്ത്രമായി വിലയിരുത്തപ്പെട്ടിരുന്നു.

ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതി ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബില്ലിനെതിരെ ഹസാരെയുെ സമരം തുടങ്ങാനിരിയ്‌ക്കെയാണ്. പാര്‍ലമെന്റിനകത്തും പുറത്തും സമ്മര്‍ദ്ദങ്ങള്‍ ഉള്ളതിനാല്‍ ബജറ്റ് അവതരണം അത്രസുഗമമാകില്ല. 26നാണ് റെയില്‍വേ ബജറ്റ്, 28 ന് പൊതുബജറ്റും അവതരിപ്പിക്കും. മെയ് എട്ടിനാണ് ബജറ്റ് അവതരണം അവസാനിക്കുകയ രണ്ട് ഘട്ടങ്ങളിലായിട്ടാണ് ബജറ്റ് അവതരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+