കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താല്‍ക്കാലിക ആശുപത്രികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം, കൊവിഡ് കേസുകള്‍ കുതിച്ചുയരും

Google Oneindia Malayalam News

ദില്ലി: കൊവിഡ് കേസുകള്‍ അടുത്ത ദിവസങ്ങളിലായി വന്‍ തോതില്‍ കുതിച്ചുയരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളോട് സജ്ജമായിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. താല്‍ക്കാലിക ആശുപത്രികള്‍ സ്ഥാപിക്കാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഹോട്ടല്‍ റൂമുകള്‍ തീവ്രതയില്ലാത്ത രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കുള്ള ഐസൊലേഷന്‍ വാര്‍ഡായി മാറ്റണമെന്നും, ഐസിയു ബെഡ്ഡുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ഭൂഷണ്‍ ആവശ്യപ്പെട്ടു. ഗ്രാമീണ മേഖലയില്‍ കൂടുതലായി ശ്രദ്ധ വേണമെന്നും, ഒപ്പം മരുന്നുകളുടെയും മെഡിക്കല്‍ ഓക്‌സിജന്റെയും ദൗര്‍ലഭ്യം ഉണ്ടാവുന്നില്ലെന്നും, മതിയായ അളവില്‍ ഉണ്ടെന്ന് ഉറപ്പിക്കുകയും വേണമെന്നാണ് നിര്‍ദേശം.

അന്‍വര്‍ സാദത്തിന് പിന്നില്‍ ദിലീപ്? മമ്മൂട്ടിയും മോഹന്‍ലാലും ആന്റോയെ കണ്ടുപഠിക്കണമെന്ന് ശാന്തിവിളഅന്‍വര്‍ സാദത്തിന് പിന്നില്‍ ദിലീപ്? മമ്മൂട്ടിയും മോഹന്‍ലാലും ആന്റോയെ കണ്ടുപഠിക്കണമെന്ന് ശാന്തിവിള

1

രോഗകാരിയായ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് സജ്ജമായിരിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഘട്ടത്തില്‍ കൊവിഡ് തരംഗമുണ്ടായാലും അതിനെ ചെറുക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്ന തിരക്കിലാണ് സംസ്ഥാനങ്ങളും കേന്ദ്രവും. താല്‍ക്കാലിക ആശുപത്രികളും സേവന സജ്ജരായ പ്രത്യേക സംഘങ്ങളും തയ്യാറായിരിക്കണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഹോം ഐസൊലേഷനിലുള്ളവരെ പ്രത്യേക നിരീക്ഷിക്കണമെന്നാണ് ആരോഗ്യ സെക്രട്ടറി അറിയിച്ചിരിക്കുന്നത്.

ജില്ലാ തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്നം കേന്ദ്രം പറയുന്നു. ഒപ്പം ടെസ്റ്റിംഗിന് കൃത്യമായ സംവിധാനങ്ങളുണ്ടായിരിക്കണം. ആംബുലന്‍സും, ആശുപത്രിയിലെ കിടക്കകള്‍ അടക്കമുള്ള സംവിധാനങ്ങളിലും കുറവുണ്ടാവരുതെന്നും നിര്‍ദേശമുണ്ട്. ആരോഗ്യ മേഖല വലിയ പ്രതിസന്ധിയിലേക്ക് പോകാന്‍ കാരണമാകുന്ന തരത്തില്‍ തരംഗമുണ്ടാകുമെന്ന് ആരോഗ്യ സെക്രട്ടറി മുന്നറിയിപ്പ് നല്‍കുന്നു. വളരെ പെട്ടെന്ന് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നത് കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലയില്‍ ആരോഗ്യ മേഖലയുടെ കരുത്ത് ശക്തമായിരിക്കാന്‍ ഇടയില്ല. ഇത് പ്രതിസന്ധിയിലേക്ക് നയിക്കുന്ന തരത്തിലാവരുതെന്നാണ് നിര്‍ദേശം.

ഗ്രാമീണ മേഖലയിലെ ആശുപത്രി സേവനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശമുണ്ട്. ഓക്‌സിജന്റെ സ്റ്റോക്കും മരുന്നുകള്‍ കൃത്യമായി ഉണ്ടോ എന്നും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും എപ്പോഴും പരിശോധിച്ച് കൊണ്ടിരിക്കണമന്നാണ് നിര്‍ദേശം. ഇന്ത്യയില്‍ കേസുകള്‍ ഇരട്ടിയായി കൊണ്ടിരിക്കുകയാണ്. 16764 കേസുകളായിരുന്നു പുതുവത്സര തലേന്ന് രേഖപ്പെടുത്തി. പുതുവത്സരത്തില്‍ അത് 22000 രോഗികള്‍ക്ക് മുകളില്‍ പോയി. യൂറോപ്പിലെയും യുഎസ്സിലെയും അതേ രീതിയിലുള്ള വര്‍ധനവാണ് എല്ലായിടത്തും കാണുന്നത്. അതേസമയം രണ്ടാം തരംഗത്തിന്റെ സമയത്തെ ആരോഗ്യ മേഖലയിലെ പ്രതിസന്ധികളാണ് കേന്ദ്രത്തെ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നതിലേക്ക് എത്തിച്ചത്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണം, ഇല്ലെങ്കില്‍ പ്രചാരണം നടത്തില്ലെന്ന് സിദ്ദുമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണം, ഇല്ലെങ്കില്‍ പ്രചാരണം നടത്തില്ലെന്ന് സിദ്ദു

Recommended Video

cmsvideo
ഒമിക്രോണിന് പിന്നാലെ പുതിയ വൈറസ് ഫ്ലൊറോണ സ്ഥിരീകരിച്ചു | Oneindia Malayalam

English summary
centre warns states of a covid surge, asks to set up makeshift hospital and ensure oxygen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X